ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരൻ മരിച്ചു
വീടിനകത്ത് ചാർജ് ചെയ്യാൻ വച്ച സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു
ഹൈദരാബാദ്: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരു മരണം. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ രാമസ്വാമിയാണ് മരിച്ചത്. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടിനകത്ത് ചാർജ് ചെയ്യാൻ വച്ച സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തീപടർന്ന് വീട്ടിൽ ആളിപ്പടരുകയായിരുന്നു. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റാണ് രാമസ്വാമി മരിച്ചത്. ഭാര്യ കമലാമ്മ, മകൻ പ്രകാശ്, മരുമകൾ കൃഷ്ണവേണി എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിൽ അകപ്പെട്ട അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്.
പ്രകാശിന്റെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ഒരു വർഷത്തോളമായി പ്രകാശ് സ്‌കൂട്ടർ ഉപയോഗിച്ചുവരുന്നുണ്ട്. സംഭവത്തിൽ ബൈക്ക് നിർമാതാക്കളായ പ്യുവർ ഇ.വിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് പ്യുവർ ഇ.വി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ബാറ്ററി പൊട്ടിത്തെറിച്ച സ്‌കൂട്ടർ വാങ്ങിയതിന്റെ വിവരം തങ്ങളുടെ രേഖയിലില്ലെന്നും മറ്റെവിടെ നിന്നെങ്കിലും വാങ്ങിയതാണോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു. അപകടത്തിലുണ്ടായ മരണത്തിൽ പ്യുവർ ഇ.വി കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Summary: 80-year-old man dead, 3 others injured as electric scooter battery explodes in Telangana
Adjust Story Font
16