കുഴൽകിണർ പമ്പടിച്ച് വെള്ളം കുടിക്കുന്ന ആനയുടെ വീഡിയോ പങ്ക് വെച്ച് ജൽശക്തി മന്ത്രാലയം
ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്നതാണ് ട്വീറ്റ്
ന്യൂഡൽഹി: കുഴൽ കിണറിന്റെ പമ്പ് അടിച്ച് വെള്ളമെടുത്ത ആന, അവ ഒട്ടും കളയാതെ കുടിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്ര ജൽശക്തി മന്ത്രാലയം. ട്വിറ്ററിലാണ് ജലസംരക്ഷണത്തിന്റെ പ്രാധാന്യം പറയുന്ന ഈ കൗതുക ദൃശ്യം പങ്കുവെച്ചത്. ''ഓരോ തുള്ളി വെള്ളത്തിന്റെയും പ്രാധാന്യം ആന പോലും മനസ്സിലാക്കുന്നു. പിന്നെ എന്തിനാണ് നമ്മൾ മനുഷ്യർ ഈ വിലയേറിയ രത്‌നം പാഴാക്കുന്നത്? വരൂ, നമുക്ക് ഇന്ന് ഈ മൃഗത്തിൽ നിന്ന് പഠിച്ച് വെള്ളം സംരക്ഷിക്കാം.'' എന്ന കുറിപ്പും വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.
एक हाथी भी #जल की एक-एक #बूंद का महत्व समझता है। फिर हम इंसान क्यों इस अनमोल रत्न को व्यर्थ करते हैं?
— Ministry of Jal Shakti 🇮🇳 #AmritMahotsav (@MoJSDoWRRDGR) September 3, 2021
आइए, आज इस जानवर से सीख लें और #जल_संरक्षण करें। pic.twitter.com/EhmSLyhtOI
Next Story
Adjust Story Font
16