'മതി, മിണ്ടരുത്': യു.പിയില്‍ മകന്‍റെ മരണത്തില്‍ നടപടി തേടി സമരം ചെയ്ത അമ്മയോട് ആക്രോശിച്ച് ഉദ്യോഗസ്ഥ
നാലാം ക്ലാസുകാരന്‍റെ അപകട മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ സമരം നടത്തിയത്
ലഖ്നൌ: ഉത്തർപ്രദേശിൽ സ്കൂൾ വിദ്യാർഥിയായ മകന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത അമ്മയോട് ആക്രോശിച്ച് സബ് ഡിവിഷനൽ മജിസ്ട്രേറ്റ്. 'മതി മിണ്ടരുത്' എന്നു പറഞ്ഞാണ് വിരല്‍ചൂണ്ടി ശുഭാംഗി ശുക്ല അമ്മയോട് ആക്രോശിച്ചത്. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മോഡിനഗറിലാണ് സംഭവം. നാലാം ക്ലാസുകാരന്‍ അനുരാഗ് ഭരദ്വാജിന്‍റെ അപകട മരണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ സമരം നടത്തിയത്. സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം. ബുധനാഴ്ച രാവിലെ സ്കൂള്‍ ബസില്‍ പോകുന്നതിനിടെയാണ് അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛർദിക്കാൻ തോന്നിയപ്പോൾ ജനാലയിലേക്ക് തലചായ്ച്ചു കിടന്നു. ആ സമയത്ത് ഡ്രൈവർ ബസ് പെട്ടെന്ന് വെട്ടിച്ചതോടെ കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. സംഭവ സ്ഥലത്തു തന്നെ കുട്ടി മരിച്ചു. പിന്നാലെ ബസ് ഡ്രൈവറെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. പക്ഷേ സ്കൂളിനെതിരെ നടപടി എടുത്തില്ല. ഇതോടെയാണ് കുട്ടിയുടെ അമ്മ സമരം തുടങ്ങിയത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെയാണ് സ്കൂൾ ബസ് സർവീസ് നടത്തിയതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. ബസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.
"എന്തുകൊണ്ടാണ് നിങ്ങൾക്ക് പറഞ്ഞാല്‍ മനസ്സിലാകാത്തത്? ഇനി മിണ്ടരുത്" ശുഭാംഗി ശുക്ല കുട്ടിയുടെ അമ്മയോട് ആക്രോശിച്ചു. മരിച്ചത് നിങ്ങളുടെ മകന്‍ അല്ലല്ലോ എന്നായിരുന്നു നേഹയുടെ പ്രതികരണം. നിങ്ങളെ പറഞ്ഞു മനസ്സിലാക്കാന്‍ എത്രതവണ താന്‍ ശ്രമിച്ചെന്ന് ഓഫീസര്‍ വീണ്ടും പറഞ്ഞു. "എനിക്ക് എല്ലാം മനസ്സിലായി. അവൻ ഇപ്പോൾ നിശബ്ദനാണ്"- കുട്ടിയെ പരാമര്‍ശിച്ച് നേഹ മറുപടി നല്‍കി. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോർട്ട് തേടി.
Summary- A mother wailed over the death of her 10 year old son in accident on the school bus. Enough, Shut up- an officer screamed at her wagging her finger.
Adjust Story Font
16