മഹുവ മൊയ്‌ത്രയെ അയോഗ്യയാക്കണം; എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ സ്പീക്കർക്ക് സമർപ്പിക്കും
റിപ്പോർട്ടിന്മേലുള്ള തുടർ തുടർനടപടികൾ സ്പീക്കർ ഓം ബിർള സ്വീകരിക്കും
മഹുവ മൊയ്ത്ര
ഡല്‍ഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്രയെ അയോഗ്യയാക്കണമെന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് ലോക്സഭ സ്പീക്കർക്ക് സമർപ്പിക്കും. റിപ്പോർട്ടിന്മേലുള്ള തുടർ തുടർനടപടികൾ സ്പീക്കർ ഓം ബിർള സ്വീകരിക്കും. അധാർമികമായി പുറത്താക്കപ്പെടുന്ന ആദ്യ എംപിയാകുന്നതിൽ അഭിമാനമുണ്ടെന്ന് മഹുവ പ്രതികരിച്ചു.
പാർലമെന്റിൽ ചോദ്യക്കോഴ ആരോപണമുയർന്ന മഹുവ മൊയ്ത്രയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കണമെന്നാണ് എത്തിക്സ് കമ്മിറ്റിയുടെ ശിപാർശ. മഹുവക്കെതിരായ റിപ്പോർട്ട് നാലിനെതിരെ ആറ് വോട്ടുകൾക്കാണ് എത്തിക്സ് കമ്മിറ്റി പാസാക്കിയത്.ഇന്ന് ലോക്സഭ സ്പീക്കർക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉടൻ തീരുമാനം ഉണ്ടായേക്കും. മഹുവ മൊയ്ത്രയിലൂടെ രാജ്യസുരക്ഷവിവരങ്ങൾ ചോർന്നിരിക്കാമെന്ന സംശയവും എത്തിക്സ് കമ്മറ്റി റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന.2019 ജൂലൈ മുതൽ 2023 ഏപ്രിലിൽ വരെ 47 തവണ യുഎഇയിൽ നിന്ന് ലോഗിൻ ഐഡി ഉപയോഗിച്ചു.
ചോദിച്ച 61 ൽ 50 ചോദ്യങ്ങളും ഹിരാനന്ദാനിക്ക് വേണ്ടിയെന്നും എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ആരോപിക്കുന്നു. അതേസമയം എത്തിക്സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്‌ത്ര രംഗത്ത് വന്നു.ഇല്ലാത്ത അധികാരം ഉപയോഗിച്ച് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നു. അധാർമികമായി പുറത്താക്കപ്പെടുന്ന ആദ്യ എംപി എന്നതിൽ അഭിമാനം ഉണ്ടെന്നും മഹുവ എക്സിൽ കുറിച്ചു
Adjust Story Font
16