'അടിയന്തര പരിഹാരം കാണണം'; മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് യുറോപ്യൻ യൂണിയന്‍ പാർലമെന്റ് | European Parliament calls on India to act promptly to end Manipur violence

'അടിയന്തര പരിഹാരം കാണണം'; മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് യുറോപ്യൻ യൂണിയന്‍ പാർലമെന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വിമർശനം

MediaOne Logo

Web Desk

  • Updated:

    13 July 2023 2:38 PM

Published:

13 July 2023 2:25 PM

മണിപ്പൂർ സംഘർഷം,European Parliament,Manipur violence and protect minorities,latest national news in malayalam,; മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് യുറോപ്യൻ പാർലമെന്റ്,മണിപ്പൂർ സംഘർഷം
X

ബ്രസൽസ്: മണിപ്പൂർ സംഘർഷത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് യുറോപ്യൻ യൂണിയൻ പാർലമെന്റ്. സംഘർഷത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വിമർശനം. മണിപ്പൂർ വിഷയത്തിൽ ഇന്ത്യക്കെതിരെ യൂറോപ്യൻ യൂണിയൻ പ്രമേയം പാസാക്കി.

മാസങ്ങളായി തുടരുന്ന മണിപ്പൂരിലെ സംഘർഷം അന്താരാഷ്ട്ര തലത്തിലും ചർച്ചയാവുകയാണ്. വിഷയം അടിയന്തര ചർച്ചയ്ക്കെക്കുക്കണമെന്നാവശ്യപ്പെട്ട് വിവിധ ഗ്രൂപ്പുകൾ പ്രമേയത്തിന് അനുമതി തേടിയിരുന്നു. എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി. ഇതിന് പിന്നാലെയാണ് ഇന്ത്യക്കെതിരെ പ്രമേയം പാസാക്കിയത്.

ന്യൂനപക്ഷ സമുദായങ്ങളോടുള്ള അസഹിഷ്ണുതയാണ് നിലവിലെ അക്രമങ്ങൾക്ക് കാരണമായതെന്നാണ് ഇ.യു.യുടെ വിലയിരുത്തൽ. മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്, എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കണം, സംഘർഷം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. സംഘർഷത്തിൽ സ്വതന്ത്ര അന്വേഷണം നടത്താനും നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷസേനയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രകോപനപനപരമായ പരാമർശങ്ങൾക്കെതിരെ നടപടി വേണമെന്നും ഇ.യു ആവശ്യപ്പെട്ടു.


മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 142 പേർ കൊല്ലപ്പെടുകയും 54,000 പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.


TAGS :

Next Story