Quantcast

തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ ഒറ്റക്ക്‌ മത്സരിച്ച് സി.പി.എം

ഭുവനഗിരി മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ജഹാംഗീറാണു കോൺഗ്രസിനെതിരെ ജനവിധി തേടുന്നത്‌

MediaOne Logo

Web Desk

  • Published:

    9 May 2024 1:38 AM

Muhammad Jahangir
X

മുഹമ്മദ് ജഹാംഗീര്‍

ഹൈദരാബാദ്: ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി തെലങ്കാനയിൽ കോൺഗ്രസിനെ പിന്തുണക്കുമ്പോഴും ഒരു സീറ്റിൽ ഒറ്റക്ക്‌ മത്സരിക്കുകയാണു സി.പി.എം. ഭുവനഗിരി മണ്ഡലത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി മുഹമ്മദ്‌ ജഹാംഗീറാണു കോൺഗ്രസിനെതിരെ ജനവിധി തേടുന്നത്‌.

16 മണ്ഡലങ്ങളിലും കോൺഗ്രസിനു പിന്തുണ നൽകുമ്പോൾ ഭുവനഗിരിയിൽ മാത്രം സ്ഥാനാർത്ഥിയെ നിർത്തുകയായിരുന്നു സി.പി.എം . അതും കോൺഗ്രസിന്‍റെ സിറ്റിംഗ്‌ സീറ്റിൽ കോൺഗ്രസിനെതിരെ പ്രചാരണം നടത്തിക്കൊണ്ട്‌. യൂത്ത്‌ കോൺഗ്രസുകാരനായ ചമല കിരൺ ആണ് കോൺഗ്രസ്‌ സ്ഥാനാർഥി.

പാർട്ടിക്ക്‌ ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമാണു ഭുവനഗിരി എന്ന് സി.പി.എം പറയുന്നു. ഒരു സീറ്റിനായി കോൺഗ്രസ്‌ നേതൃത്വവുമായി നിരവധി ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ല. പ്രചാരണരംഗത്ത്‌ സി.പി.എം സജീവമാണെങ്കിലും ബി.ആർ.എസ്‌ തന്നെയാണു ഇവിടെ കോൺഗ്രസിന്‍റെ മുഖ്യ എതിരാളി.



TAGS :

Next Story