Quantcast

ഒരിക്കലും കോൺഗ്രസ് വിടണമെന്ന് കരുതിയിരുന്നില്ല, തെറ്റായ തീരുമാനങ്ങൾ പാർട്ടിയെ തകർത്തു: കിരൺ കുമാർ റെഡ്ഡി

തങ്ങൾ മാത്രമാണ് ശരിയെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ജനങ്ങളുമായി സമ്പർക്കം പുലർത്താൻ അവർ തയ്യാറാകുന്നില്ലെന്നും റെഡ്ഡി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 April 2023 8:22 AM GMT

Ex-Andhra CMs jab as he swaps Cong for BJP
X

Kiran Kumar Reddy

ന്യൂഡൽഹി: ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി. അവിഭക്ത ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ഉന്നത നേതാവുമായിരുന്ന റെഡ്ഡി ഇന്ന് രാവിലെയാണ് ബി.ജെ.പിയിൽ ചേർന്നത്.

കോൺഗ്രസ് വിടണമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളാണ് തന്നെ ബി.ജെ.പിയിൽ എത്തിച്ചതെന്നും റെഡ്ഡി പറഞ്ഞു. ജനവിധി അംഗീകരിക്കാനോ തെറ്റുകൾ തിരുത്താനോ കോൺഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ തെറ്റാണെന്നും തങ്ങൾ മാത്രമാണ് ശരിയെന്നുമാണ് കോൺഗ്രസ് നേതൃത്വം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളിലും എന്താണ് സംഭവിക്കുന്നത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനം മൂലം എല്ലാ സംസ്ഥാനങ്ങളിലും പാർട്ടി തകർന്നു. അവർ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നില്ല. താഴേത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായം പരിഗണിക്കുന്നില്ല. ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തെ കഥയല്ല, രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ ഇത് തന്നെയാണ് സ്ഥിതി-റെഡ്ഡി പറഞ്ഞു.

രാജാവ് ബുദ്ധിമാനാണെന്ന് എല്ലാവരും പറയുന്നു. എന്നാൽ അദ്ദേഹം സ്വയം ചിന്തിക്കുന്നില്ല, മറ്റുള്ളവരുടെ ഉപദേശങ്ങൾ ചെവിക്കൊള്ളുന്നുമില്ല-റെഡ്ഡി പരിഹസിച്ചു.

TAGS :

Next Story