Quantcast

സി രാജഗോപാലാചാരിയുടെ ചെറുമകനും മുൻ കോൺഗ്രസ് നേതാവുമായ സിആർ കേശവൻ ബിജെപിയിൽ

രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൽ സേവനമനുഷ്ഠിച്ച സിആർ കേശവൻ ഫെബ്രുവരി 23നാണ് രാജിവെച്ചത്

MediaOne Logo

Web Desk

  • Published:

    8 April 2023 1:55 PM GMT

CR Kesavan_BJP
X

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ ചെറുമകനും മുൻ കോൺഗ്രസ് നേതാവുമായ സി ആർ കേശവൻ ബിജെപിയിൽ ചേർന്നു. ഈ വർഷം ഫെബ്രുവരിയിൽ കോൺഗ്രസിലെ എല്ലാ പദവികളും കേശവൻ ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് ബിജെപിയിൽ ചേർന്നത്.

ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബി.ജെ.പി.യിൽ ഉൾപ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് സിആർ കേശവൻ പ്രതികരിച്ചു. പ്രധാനമന്ത്രി മോദിയുടെ പരിവർത്തനാത്മക നേതൃത്വം രാജ്യത്തെ എല്ലാവരേയും പ്രചോദിപ്പിച്ചെന്ന് സി ആർ കേശവൻ മാധ്യമങ്ങളോട് പറഞ്ഞു.മോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു, അദ്ദേഹം ഞങ്ങളെ ശരിയായ പാതയിൽ കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ex-Congress leader CR Kesavan, great-grandson of C Rajagopalachari joins BJP

രണ്ട് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൽ സേവനമനുഷ്ഠിച്ച സിആർ കേശവൻ ഫെബ്രുവരി 23നാണ് രാജിവെച്ചത്. പാർട്ടിയുമായി യോജിച്ചുപോകാൻ കഴിയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കിക്കൊണ്ടായിരുന്നു രാജി. 'കഴിഞ്ഞ 22 വർഷമായി ഞാൻ കോൺഗ്രസ് പാർട്ടിയിൽ അംഗമാണ്, എന്നാൽ നിർഭാഗ്യവശാൽ ഐഎൻസിയുമായി യോജിച്ചുപോകാൻ എനിക്ക് സാധിക്കില്ല. ഞാൻ പ്രവർത്തിച്ച കാലത്തെ മൂല്യങ്ങൾ മാറിയിരിക്കുന്നു'; രാജിക്കത്തിൽ സിആർ കേശവൻ പറഞ്ഞു. കോൺഗ്രസിൽ പുരോഗമനപരമായ ഒന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story