Quantcast

'ആറു തവണ ജയിച്ചു, ഒരു ആരോപണവും എനിക്കെതിരെ ഇല്ല, എന്തുകൊണ്ട് സീറ്റ് നിഷേധിക്കുന്നു?' ബി.ജെ.പിയോട് മുന്‍മുഖ്യമന്ത്രി

ബി.ജെ.പി മത്സരിപ്പിച്ചില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍

MediaOne Logo

Web Desk

  • Updated:

    2023-04-11 14:19:21.0

Published:

11 April 2023 2:06 PM GMT

Ex Karnataka Chief Minister Jagadish Shettar denies seat by BJP
X

Jagadish Shettar 

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാവാതെ പ്രതിസന്ധിയിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടികയില്‍ പേരില്ലെന്ന സൂചന ലഭിച്ചതോടെ പ്രതിഷേധവുമായി മുന്‍ മുഖ്യമന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ ജഗദീഷ് ഷെട്ടര്‍ രംഗത്തെത്തി. ബി.ജെ.പി മത്സരിപ്പിച്ചില്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.

മറ്റുള്ളവർക്കായി വഴിമാറണമെന്ന് പാർട്ടി തന്നോട് ആവശ്യപ്പെടുകയും സ്ഥാനാര്‍ഥിയാക്കില്ലെന്ന് സൂചന നല്‍കുകയും ചെയ്തതിൽ അസ്വസ്ഥനാണെന്ന് ജഗദീഷ് ഷെട്ടർ പറഞ്ഞു. ഹുബ്ബള്ളി എം.എൽ.എയായ ഷെട്ടർ ആറ് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,000 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് കോൺഗ്രസ് സ്ഥാനാര്‍ഥി മഹേഷ് നൽവാദിനെ പരാജയപ്പെടുത്തിയത്.

"കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിലും 21,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഞാൻ വിജയിച്ചത്. എന്റെ മൈനസ് പോയിന്റുകൾ എന്തൊക്കെയാണ്? എന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കളങ്കവുമില്ല. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് എന്നെ ഒഴിവാക്കുന്നത്? എന്നെ മത്സരിക്കാൻ അനുവദിക്കണമെന്ന് പാർട്ടിയോട് പറയുന്നു. അല്ലെങ്കില്‍ പാര്‍ട്ടിക്കത് നല്ലതായിരിക്കില്ല"- 2012ൽ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടര്‍ പറഞ്ഞു.

തനിക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജഗദീഷ് ഷെട്ടര്‍ പറഞ്ഞു- "ഞാൻ ബി.ജെ.പിയോട് വിശ്വസ്തത കാണിച്ചിട്ടുണ്ട്. അടുത്തിടെ നടത്തിയ സർവേയില്‍ പോലും എനിക്ക് മുൻതൂക്കമുണ്ട്. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ വിളി വന്നതോടെ ഞാൻ നിരാശനാണ്".

ഗുജറാത്തിലെ പോലെ കര്‍ണാടകയിലും പുതുമുഖങ്ങളെ രംഗത്തിറക്കാനാണ് ബി.ജെ.പിയുടെ നീക്കം. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല.

Summary- BJP MLA and former Chief Minister Jagadish Shettar announced he is upset after the party asked him to make way for others and indicated he won't be given a ticket

TAGS :

Next Story