പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: പഞ്ചാബിൽ ഡി.ജി.പിയടക്കം ഉന്നതഉദ്യോഗസ്ഥർക്കെതിരെ നടപടി
പഞ്ചാബിലെ ഹുസൈനിവാലിയിലാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയത്
അമൃത്സർ: പഞ്ചാബിൽ പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാവീഴ്ചയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ശിപാർശ ചെയ്തു. അന്നത്തെ ഡിജിപി സിദ്ധാർഥ് ചതോപാധ്യായ്, ഡിഐജി ഇന്ദർബീർ സിംഗ്, രണ്ട് എസ്എസ്പിമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.നരേഷ് അറോറ, എഡിജിപി (ക്രമസമാധാനം), ജി നാഗേശ്വര റാവു, സൈബർ ക്രൈം എഡിജിപി മുഖ്വിന്ദർ സിംഗ് ചൈന എന്നിവരോട് വിശദീകരണം തേടാനും തീരുമാനിച്ചു.
പഞ്ചാബിലെ ഹുസൈനിവാലിയിലാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴിയിൽ കുടുങ്ങിയത്.മോദിയുടെ പഞ്ചാബ് സന്ദർശന വേളയിൽ ചില പ്രതിഷേധക്കാർ റോഡ് തടയുകയായിരുന്നു. 15-20 മിനിറ്റോളം പ്രധാനമന്ത്രി മേൽപ്പാലത്തിൽ കുടുങ്ങുകയും ചെയ്തു.
ഡൽഹിയിൽ കർഷക സമരം നടക്കുന്ന വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം.സംഭവത്തിൽ വിശദമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടിയെടുത്തത്.
Adjust Story Font
16