Quantcast

പരീക്ഷാ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം: സിപിഎം പോളിറ്റ് ബ്യൂറോ

പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണം സിബിഐക്ക് കൈമാറിയത് നടന്ന സംഭവങ്ങളെ വെള്ളപൂശാനുഉള്ള ശ്രമമാണെന്നും വിമർശനം

MediaOne Logo

Web Desk

  • Published:

    23 Jun 2024 9:52 AM GMT

Exam malpractice; Union education minister should resign: CPM Politburo,neet,net,,latestnews
X

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ഉന്നതവിദ്യാഭ്യാസ രംഗം സമ്പൂർണ്ണ തകർച്ചയിലേക്കെന്നും ഇതിന്റെ ഉത്തരവാദിയായ വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് ആവശ്യം. പരീക്ഷാ ക്രമക്കേടുകളിലെ അന്വേഷണം സിബിഐക്ക് കൈമാറിയത് നടന്ന സംഭവങ്ങളെ വെള്ളപൂശാനുഉള്ള ശ്രമമാണെന്നും വിമർശനം. ഏകീകൃത നെറ്റ് പരീക്ഷ നിർത്തലാക്കണമെന്നും പരീക്ഷാ നടത്തിപ്പവകാശം സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പരീക്ഷയിലെ ക്രമക്കേട് അന്വേഷണം ഇന്നലെയാണ് സിബിഐ ഏറ്റെടുത്തത്. വിദ്യാഭ്യാസ മന്ത്രാലയമാണ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയത്. പരീക്ഷയുടെ വിശ്വാസ്യത നിലനിർത്തുകയും വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എൻ.ടി.എയുടെ അധിക ചുമതല നൽകിയിട്ടുണ്ട്.



TAGS :

Next Story