വോട്ട് ചെയ്തവർക്ക് മൾട്ടിപ്ലക്‌സുകളിലും ഔട്ട്ലെറ്റുകളിലും ഇളവ്; വാഗ്ദാനവുമായി അധികൃതർ
ഇളവ് ലഭിക്കാന്‍ മഷി പുരട്ടിയ വിരൽ കാണിച്ചാല്‍ മതിയെന്നും അധികൃതർ
ഗുരുഗ്രാം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം വർധിപ്പിക്കാൻ വാഗ്ദാനങ്ങളുമായി ഭരണകൂടം. ഹരിയാനയിലെ ഗുഡ്ഗാവ് പാർലമെന്റ് മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കാനണ് അധികാരികൾ വ്യത്യസ്ത വാഗ്ദാനങ്ങൾ നൽകിയിരിക്കുന്നത്.
ഗുരുഗ്രാമിലെ മൾട്ടിപ്ലക്‌സുകളിലും എഫ് ആൻഡ് ബി ഔട്ട്ലെറ്റുകളിലും മെയ് 25 ന് വോട്ടർമാർക്ക് കിഴിവ് വാഗ്ദാനം ചെയ്താണ് അധികൃതർ പോളിങ് ശതമാനം വർധിപ്പിക്കാൻ ശ്രമിക്കുന്നത്. മൾട്ടിപ്ലക്‌സുകളിൽ ഓഫ്‍ലൈന്‍ ടിക്കറ്റുകൾ ലഭിക്കാനും സിനിമാ ഹാൾ പരിസരത്ത് ലഭ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും വാങ്ങുമ്പോൾ ഇളവ് ലഭിക്കുന്നതിന് പോളിങ് ദിവസം മഷി പുരട്ടിയ വിരൽ പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. ഹരിയാനയിലെ 10 ലോക്സഭാ സീറ്റുകളിലേക്കും മെയ് 25 ന് ഒറ്റഘട്ട വോട്ടെടുപ്പ് നടക്കും.
ഇതുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിലെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്വീപ്പ്) പ്രോഗ്രാമിന്റെ നോഡൽ ഓഫീസറും എഡിസിയുമായ ഹിതേഷ് കുമാർ മീണയുടെ അധ്യക്ഷതയിൽ ബുധനാഴ്ച മൾട്ടിപ്ലക്സ് ശൃംഖലകളുടെ പ്രതിനിധികളുമായി യോഗം ചേർന്നു.
Adjust Story Font
16