Quantcast

എക്‌സിറ്റ് പോളുകൾ പാളി; ജാർഖണ്ഡിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം

എക്‌സിറ്റ് പോളുകളിൽ എൻഡിഎക്കായിരുന്നു വിജയം പ്രവചിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    23 Nov 2024 8:27 AM GMT

എക്‌സിറ്റ് പോളുകൾ പാളി; ജാർഖണ്ഡിൽ ഇൻഡ്യാ മുന്നണിയുടെ തേരോട്ടം
X

റാഞ്ചി: എക്‌സിറ്റ് പോളുകളുടെ പ്രവചനം നിലംപരിശാക്കി ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ജാർഖണ്ഡിൽ വിജയമുറപ്പിച്ചിരിക്കുകയാണ് ഇൻഡ്യാ സഖ്യം. ജെഎംഎം പ്രവർത്തകർ സോറൻ്റെ രണ്ടാം വരവാണിതെന്ന് പറഞ്ഞ് ആഘോഷം തുടങ്ങി. ജനം തെരഞ്ഞെടുത്തത് വികസനത്തിന്റെ പാതയെന്നാണ് സംസ്ഥാനത്തിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ഹേമന്ത് സോറന്റെ ഭാര്യയും ഗാണ്ഡെ മണ്ഡലത്തിലെ ജെഎംഎം സ്ഥാനാർഥിയുമായ കൽപന സോറൻ പറഞ്ഞത്. സംസ്ഥാനത്തിൽ 81ൽ 51 സീറ്റുകളിലും ലീഡ് ഇൻഡ്യാ സഖ്യത്തിനാണ്. 28 സീറ്റുകളിൽ ലീഡ് ബിജെപിക്കും രണ്ട് സീറ്റുകളിൽ ലീഡ് മറ്റ് പാർട്ടികൾക്കുമാണ്.

സംസ്ഥാനത്ത് ഭരണത്തുടർച്ച തുടരാനുള്ള സാധ്യത കാണിക്കുന്നതാണ് നിലവിലെ ലീഡ് നില. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാൽ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇൻഡ്യാ സഖ്യം.ജാർഖണ്ഡിൽ 1213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയിൽ എത്തിയ ചംപെയ് സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.

അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.കൂടാതെ, ജെഎംഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ടാണ് ചംപെയ് സോറൻ പാർട്ടി വിട്ട് ബിജെപിയിൽ ചേക്കേറിയത്. രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടന്ന ജാർഖണ്ഡിൽ 67.55 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2019 ൽ ഇത് 65.18 ആയിരുന്നു. പോളിങ് ശതമാനം ഉയർന്നതും ഇരു മുന്നണികളും പ്രതീക്ഷയോടെയാണ് കാണുന്നത്.

TAGS :

Next Story