എക്സിറ്റ് പോളുകൾ തെറ്റുമെന്ന വിശ്വാസത്തില്‍ ഇന്‍ഡ്യാ സഖ്യം; അമിത ആഹ്ളാദമില്ലാതെ ബിജെപി ക്യാമ്പ്
ഹരിയാനയിലേത് പോലെ എക്സിറ്റ് പോളുകൾ തെറ്റുമെന്ന വിശ്വാസത്തിലാണ് ഇൻഡ്യാ സഖ്യം
മുംബൈ: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നണിക്ക് ഭൂരിപക്ഷം ഏജൻസികളും വിജയം പ്രവചിച്ചെങ്കിലും അമിത ആഹ്‌ളാദം ബിജെപി ക്യാമ്പിൽ ഇല്ല . ഹരിയാനയിലേത് പോലെ എക്സിറ്റ് പോളുകൾ തെറ്റുമെന്ന വിശ്വാസത്തിലാണ് ഇൻഡ്യ സഖ്യം.
മഹാരാഷ്ട്രയിൽ ഭരണത്തുടർച്ചയും ജാർഖണ്ഡിൽ അട്ടിമറി സാധ്യതയുമാണ് പൊതുവെയുള്ള എക്സിറ്റ് പോൾ വിലയിരുത്തൽ . ജാർഖണ്ഡിൽ ഇൻഡ്യ സഖ്യം അധികാരം നിലനിർത്തുമെന്ന് രണ്ട് ഏജൻസികൾ പ്രവചിച്ചത് , സൂക്ഷ്മതയോടെയാണ് എൻഡിഎ പഠിക്കുന്നത്. അടുത്തിടെ നടന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും പാളിയതോടെ, ഏറെ കരുതലോടെയാണ് ഇത്തവണ ഏജൻസികൾ ഫലം പുറത്തുവിട്ടത് .വോട്ടിങ് ശതമാനത്തിൽ കാര്യമായ വ്യത്യാസം നൽകാതെ , ബിജെപിക്ക് മുൻതൂക്കം നൽകുന്ന നിലപാടാണ് ഏജൻസികൾ സ്വീകരിച്ചത് .കഴിഞ്ഞ ബിഹാർ നിയമസഭ തെരെഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച പി മാർക്ക്, മഹാരാഷ്ട്രയിൽ ഇഞ്ചോടിഞ്ച് മത്സരവും ജാർഖണ്ഡിൽ ഭരണ തുടർച്ചയുമാണ് അവകാശപ്പെടുന്നത്.
ചാണക്യയും ന്യൂസ് എക്സും മഹായുതി 150 കടക്കുമെന്നു പ്രവചിക്കുമ്പോൾ പീപ്പിൾസ് പൾസ് 175 നു മുകളിലാണ് സാധ്യത കൽപ്പിച്ചത്. പീപ്പിൾസ് പൾസും ചാണക്യയുമാണ് മഹാവികാസ് അഘാഡി രണ്ടക്കത്തിൽ ഒതുങ്ങുമെന്നു വിലയിരുത്തിയത് . മാട്രിസ് ,സി എൻ എൻ ,ഭാരത് പ്ലസ് ,ടൈംസ് നൗ, എ ബിപി ന്യൂസ് എന്നിവരാണ് ജാർഖണ്ഡിൽ ബിജെപിയുടെ തിരിച്ചു വരവ് പ്രഖ്യാപിച്ചത്. രണ്ട് സംസ്ഥാങ്ങളിലെയും ഇരുമുന്നണികളുടെയും ക്യാമ്പുകളിൽ വിജയപ്രതീക്ഷ പ്രകടമാണ്.
Adjust Story Font
16