നാഗാലൻഡിൽ ബി.ജെ.പിയെന്ന് എക്സിറ്റ് പോൾ ഫലം; മേഘാലയയിൽ എൻ.പി.പി
ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 35 മുതൽ 43 വരെ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം.
നാഗാലൻഡിൽ ബി.ജെ.പി സഖ്യവും മേഘാലയയിൽ എൻ.പി.പിയും അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലം. നാഗാലൻഡിൽ ആകെ 60 സീറ്റാണുള്ളത്. ബി.ജെ.പി-എൻ.ഡി.പി.പി സഖ്യം 35 മുതൽ 43 വരെ സീറ്റ് നേടി അധികാരത്തിൽ തുടരുമെന്നാണ് പ്രവചനം.
അതേസമയം ത്രിപുരയില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം. ഒന്‍പത് മുതല്‍ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും ആറ് മുതല്‍ പതിനൊന്ന് സീറ്റുമായി സി.പി.എം - കോണ്‍ഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു
ഇന്ത്യ ടുഡേയ് സര്‍വേ ഫലം
ത്രിപുര
36-45 - ബി.ജെ.പി
06- 11 - സി.പി.എം- കോണ്‍ഗ്രസ്
09-16 - ടിപ്ര മോഥ
മേഘാലയ
18-24 -എന്‍.പി.പി
06-12 -കോണ്‍ഗ്രസ്
04-08 -ബി.ജെ.പി
04-08 - മറ്റുള്ളവര്‍
നാഗാലാൻഡ്
38-48 - എന്‍.ഡി.പി.പി+
03-08 - എന്‍.പി.എഫ്
01-02 - കോണ്‍ഗ്രസ്
05-15 - മറ്റുള്ളവര്‍
സീ ന്യൂസ് സര്‍വേ ഫലം
ത്രിപുര
29-36 - ബി.ജെ.പി
13-21 - സി.പി.എം
11-16 - ടിപ്ര മോഥ
0-03 - മറ്റുള്ളവര്‍
മേഘാലയ
06-11 ബി.ജെ.പി
21-26 എന്‍.പി.പി
08-13 - ടി.എം.സി
03-06 കോണ്‍ഗ്രസ്
10-19 - മറ്റുള്ളവര്‍
നാഗാലൻഡ്
35-43 - ബി.ജെ.പി സഖ്യം
02-05 - എന്‍.പി.എഫ്
0-01 - എന്‍.പി.പി
01-03 - കോണ്‍ഗ്രസ്
06-11 - മറ്റുള്ളവര്‍
Adjust Story Font
16