Quantcast

എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനൊപ്പമെങ്കിലും കര്‍ണാടകയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടും: ബസവരാജ് ബൊമ്മെ

കഴിഞ്ഞ തവണ, അവർ (എക്സിറ്റ് പോളുകൾ) ബി.ജെ.പിക്ക് 80 സീറ്റുകളും കോൺഗ്രസിന് 107 സീറ്റുകളുമാണ് പ്രവചിച്ചത്

MediaOne Logo

Web Desk

  • Published:

    11 May 2023 5:48 AM GMT

Basavaraj Bommai
X

ബസവരാജ് ബൊമ്മെ

ബെംഗളൂരു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം നല്‍കുന്നതെങ്കിലും കര്‍ണാടകയില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ."കഴിഞ്ഞ തവണ, അവർ (എക്സിറ്റ് പോളുകൾ) ബി.ജെ.പിക്ക് 80 സീറ്റുകളും കോൺഗ്രസിന് 107 സീറ്റുകളുമാണ് പ്രവചിച്ചത്, എന്നാൽ ഫലം വിപരീതമായിരുന്നു. ഗ്രൗണ്ട് റിപ്പോർട്ടുകൾ അനുസരിച്ച് തങ്ങൾക്ക് ആത്മവിശ്വാസമുണ്ടെന്നും മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തില്‍ വരുമെന്നും'' ബൊമ്മെ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി കേവല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ പറഞ്ഞു. "ഇപ്പോഴും, കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്ന് എനിക്ക് 100 ശതമാനം വിശ്വാസമുണ്ട്. തൂക്കു നിയമസഭയോ കൂട്ടുകക്ഷി സർക്കാരോ എന്ന ചോദ്യമില്ല. പക്ഷേ ദേശീയ നേതൃത്വം അന്തിമ തീരുമാനമെടുക്കും. ഞങ്ങൾക്ക് 115- 117 സീറ്റുകൾ ലഭിക്കും. അതിനാൽ ഇപ്പോൾ ജെഡി-എസുമായി ചേരുന്ന ചോദ്യം ഉദിക്കുന്നില്ല, നമുക്ക് കാത്തിരുന്ന് കാണാം," യദ്യൂരപ്പ വ്യക്തമാക്കി.



വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്ന് കൂടുതൽ സർവ്വേകൾ പ്രവചിച്ചത്. കോൺഗ്രസിന് അനായാസമായി കർണാടകയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. 122 മുതൽ 140 വരെ സീറ്റുകൾ കോൺഗ്രസിന് ലഭിക്കും. ബി.ജെ.പിക്ക് പരമാവധി 80 സീറ്റുകൾ മാത്രമാണ് ഇന്ത്യ ടുഡേ പറയുന്നത്. ജെഡിഎസിന് ശക്തി കേന്ദ്രങ്ങളിൽ അടിപതറി പരമാവധി 20 സീറ്റുകളിൽ ഒതുങ്ങുമെന്നും എക്സിറ്റ് പോൾ പറയുന്നു. സീ ന്യൂസ് സർവെയിലും കോൺഗ്രസ് ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് ഫലം. കോൺഗ്രസ് 118, ബിജെപി 94, ജെഡിഎസ് 33 എന്നിങ്ങനെയാണ് പരമാവധി സീറ്റുകൾ പ്രവചിക്കുന്നത്.ടിവി നയൻ പോൾസ്ട്രാറ്റും, ടിവി നയൻ സീ വോട്ടറും നടത്തിയ സർവേകളിൽ.

കോൺഗ്രസ് കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബി.ജെ.പി 100 സീറ്റ് കടക്കില്ലെന്നും ഇരു സർവെകളും പറയുന്നു. ജെ.ഡി.എസിന് നിലവിലെ ശക്തിയുണ്ടാകില്ല എന്ന് തന്നെയാണ് സർവ്വേ ഫലങ്ങൾ. പക്ഷേ നിർണായക ശക്തിയാകാൻ ജെ.ഡി.എസിന് കഴിയുമെന്നാണ് രണ്ട് സർവ്വേ കളും പ്രവചിക്കുന്നത്. സുവർണ്ണയും സി മാട്രിസും ഫലം പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ബി.ജെ.പി ഭരണം തുടരുമെന്ന് തന്നെയാണ് സൂചന നൽകുന്നത്. സി മാട്രിസ്, ബി.ജെ.പിക്ക് 114 കോൺഗ്രസിന് 84 ഉം സീറ്റുകൾ ഉണ്ടാകുമെന്ന് പറയുന്നു. 117 സീറ്റുകൾ നേടി ബിജെപി സുരക്ഷിതമായ ഭൂരിപക്ഷം നേടുമെന്നാണ് സുവർണ്ണ പ്രവചിക്കുന്നത്. റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോളിലും 108 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്നാണ് പ്രവചനം.


TAGS :

Next Story