Quantcast

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം

വധശിക്ഷക്ക് അനുമതി നൽകിയ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, സാധ്യമായ എല്ലാ വഴികളും പരിശോധിച്ച് വരികയാണെന്നും പറഞ്ഞു

MediaOne Logo

Web Desk

  • Published:

    31 Dec 2024 9:35 AM GMT

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസ്: നിമിഷപ്രിയക്കായി സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം
X

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ വധശിക്ഷക്ക് യെമൻ പ്രസിഡന്റ് റഷാദ് അൽ അലിമി അനുമതി നൽകിയ സാഹചര്യത്തിലായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. ഒരു മാസത്തിനകം നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.

വധശിക്ഷക്ക് അനുമതി നൽകിയ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം, സാധ്യമായ എല്ലാ വഴികളും പരിശോധിച്ച് വരികയാണെന്നും പറഞ്ഞു. " നിമിഷ പ്രിയയ്ക്ക് യെമനിൽ ശിക്ഷ വിധിച്ചതിനെക്കുറിച്ച് ഞങ്ങൾക്കറിയാം. നിമിഷപ്രിയയുടെ കുടുംബം എല്ലാ വഴികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കേന്ദ്രം സാധ്യമായ എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുന്നു," വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

2017 ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നഴ്‌സായ നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. വർഷങ്ങളായി യെമനിൽ ജോലി ചെയ്യുകയായിരുന്നു പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ. തലാലുമായി ചേർന്ന് യെമനിൽ നിമിഷപ്രിയ ഒരു ക്ലിനിക് തുടങ്ങിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിലുണ്ടായിരുന്ന തർക്കത്തിൽ തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. ഇത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് തലാൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. 2018ൽ യെമൻ കോടതി നിമിഷപ്രിയക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു.

തലാലിന്റെ കുടുംബത്തിന് ദിയാധനം നൽകി, നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ കുടുംബം ശ്രമിച്ചിരുന്നു.

TAGS :

Next Story