Quantcast

ഉത്തരേന്ത്യയിൽ കൊടുംചൂട് രണ്ടുദിവസം കൂടി തുടരും; ഡൽഹിയിൽ മഴക്ക് സാധ്യത

ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു

MediaOne Logo

Web Desk

  • Published:

    3 Jun 2024 1:06 AM GMT

Extreme heat in North India
X

ന്യൂഡല്‍ഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഉഷ്ണതരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം 150 കടന്നു. ഉഷ്ണതരംഗം തുടരുന്നതിനാൽ ആശുപത്രികളിലും പൊതുയിടങ്ങളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ കുടിവെള്ളക്ഷാമവും രൂക്ഷമായി തുടരുകയാാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 50ൽ അധികം പേർ വിവിധ സംസ്ഥാനങ്ങളിൽ സൂര്യാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഒഡീഷയിൽ സൂര്യാഘാതത്തെ തുടർന്നുള്ള മരണം 96 ആയി ഉയർന്നു. അതിനിടെ ഡല്‍ഹിയില്‍ കടുത്ത ചൂടിന് ആശ്വാസമായി ഇടവിട്ട് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ വകുപ്പ്, അറിയിച്ചു.

TAGS :

Next Story