കോൺഗ്രസിന് കനത്ത തിരിച്ചടി: വനിതാ മുഖം പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക്
കോണ്‍ഗ്രസിന്റെ 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു മൗര്യ.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ വനിതാ മുഖമായിരുന്ന പ്രിയങ്ക മൗര്യ ബിജെപിയില്‍ ചേരാനൊരുങ്ങുന്നു. കോണ്‍ഗ്രസിന്റെ 'ലഡ്കി ഹൂം ലാഡ് സക്തി ഹൂം' എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു മൗര്യ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തി വരുന്ന ക്യാമ്പയിനാണ് ലഡ്കി ഹൂം ലാഡ് സക്തി ഹൂം. ക്യാമ്പയിന്‍ വലിയ തരംഗമാകും എന്ന് കരുതിയിരിക്കവെയാണ് ഈ തിരിച്ചടി.
യുപി തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മൗര്യ കോണ്‍ഗ്രസിന്റെ വനിതാ ക്യാമ്പയിന് നേതൃത്വം നല്‍കുമെന്ന് കരുതിയിരിക്കവെയാണ് അപ്രതീക്ഷിതമായി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ഇവര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയിരുന്നില്ല. ടിക്കറ്റ് നിഷേധിച്ചതിന്റെ നിരാശയിലാണ് പ്രിയങ്ക മൗര്യ പാര്‍ട്ടി വിടുന്നത്. കോണ്‍ഗ്രസിന്റെ ടിക്കറ്റ് വിതരണത്തില്‍ കൃത്രിമമുണ്ടെന്ന് നേരത്തെ പ്രിയങ്ക മൗര്യ ആരോപിച്ചിരുന്നു.
തന്റെ പേരും പ്രശസ്തിയും മാത്രാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നത്. തന്റെ പത്ത് ലക്ഷം സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിനെയും പ്രചാരണത്തിനായി മാത്രം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും പ്രിയങ്ക ആരോപിക്കുന്നു. 'എന്നെ പരമാവധി ഉപയോഗിച്ച കോണ്‍ഗ്രസ്, പക്ഷേ ടിക്കറ്റ് നല്‍കിയില്ല. അവര്‍ അത് മറ്റാര്‍ക്കോ നല്‍കി. ഇത് അനീതിയാണ്. നേരത്തെ തന്നെ ഇതൊക്കെ തീരുമാനിച്ചുറപ്പിച്ചതാണെന്നും പ്രിയങ്ക മൗര്യ പറഞ്ഞു.
അതേസമയം മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ നിന്ന് പ്രമുഖ നേതാവ് സ്വാമി പ്രസാദ് മൗര്യ ഉൾപ്പെടെ നിരവധി മന്ത്രിമാർ രാജിവച്ചിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ ബിജെപിയിലേക്കുള്ള ഏറ്റവും പ്രാധാന്യമർഹിക്കുന്ന കടന്നു വരവാണ് അപർണ യാദവിന്റേത്.
Face of Congress's 'ladki hoon, lad sakti hoon' campaign likely to join bjp
Adjust Story Font
16