Quantcast

2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് ഏപ്രില്‍ 1ന് നടക്കില്ല: ആര്‍.ബി.ഐ

ഏപ്രില്‍ 2 ന് സേവനം പുഃനരാരംഭിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2024-03-29 10:04:49.0

Published:

29 March 2024 9:39 AM GMT

2000 RS notes representative image
X

ഡല്‍ഹി: 2000 രൂപാ നോട്ടുകളുടെ ബാങ്ക് ഇടപാട് 2023-24 സാമ്പത്തിക വര്‍ഷത്തിൽ സാധിക്കില്ലെന്ന് നിര്‍ദ്ദേശം നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഏപ്രില്‍ 1 ന് ആര്‍.ബി.ഐയുടെ 19 ഓഫീസുകളില്‍ ഇതിനുള്ള അവസരം ഉണ്ടാകില്ല. ഈ സാമ്പത്തിക വര്‍ഷത്തിലെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തതിനാലാണ് ആര്‍.ബി.ഐയുടെ നടപടി. എന്നാല്‍ അടുത്ത സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ 2 ന് സേവനം പുഃനരാരംഭിക്കുമെന്നും ആര്‍.ബി.ഐ അറിയിച്ചു.

' അക്കൗണ്ടുകളുടെ വാര്‍ഷിക ക്ലോസിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 2024 ഏപ്രില്‍ 1 തിങ്കളാഴ്ച ആര്‍.ബി.ഐയുടെ 19 ഓഫീസുകളില്‍ 2000 രൂപാ നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതല്ല' ആര്‍.ബി.ഐ അറിയിച്ചു.

2000 രൂപാ നോട്ടുകള്‍ നിരോധിച്ചിട്ടില്ലെങ്കിലും അവയുടെ വിതരണം പൂര്‍ണ്ണമായും നിര്‍ത്തുകയാണ് ആര്‍.ബി.ഐ. 2023 സെപ്റ്റംബര്‍ 30-നകം 2000 രൂപാ നോട്ടുകള്‍ കൈമാറ്റം ചെയ്യാനോ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനോ ആണ് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ആദ്യം ആര്‍.ബി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ സമയപരിധി നീട്ടുകയായിരുന്നു.

വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും 2000 രൂപാ നോട്ടുകള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആര്‍.ബി.ഐ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് 19 മുതല്‍ അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ തുടങ്ങിയ ഓഫീസുകളില്‍ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ആളുകള്‍ക്ക് അവസരമുണ്ടായിരുന്നു.

2024 മാര്‍ച്ച് 1 ആയപ്പോഴേക്ക് 2023 മെയ് 19 മുതല്‍ പ്രചാരത്തിലുണ്ടായ 2000 രൂപാ നോട്ടുകളില്‍ ഏകദേശം 97.62% ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തി.

2018 ല്‍ 2000 രൂപാ നോട്ടുകള്‍ അവതരിപ്പിച്ച സമയത്ത് ഏകദേശം 3.56 കോടി രൂപയായിരുന്നു ഇവയുടെ മൂല്യം. എന്നാല്‍ 2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ നോട്ടുകളുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്.

TAGS :

Next Story