Quantcast

സൗന്ദര്യ മുതല്‍ ബിപിന്‍ റാവത്ത് വരെ; ആകാശത്തുവെച്ച് ജീവന്‍ പൊലിഞ്ഞവര്‍

ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതോടെ വീണ്ടും ആകാശദുരന്തങ്ങള്‍ ചര്‍ച്ചയാകുകയാണ്...

MediaOne Logo

Web Desk

  • Updated:

    2021-12-08 13:20:03.0

Published:

8 Dec 2021 2:15 PM GMT

സൗന്ദര്യ മുതല്‍ ബിപിന്‍ റാവത്ത് വരെ; ആകാശത്തുവെച്ച് ജീവന്‍ പൊലിഞ്ഞവര്‍
X

തമിഴ്‌നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതോടെ വീണ്ടും ആകാശദുരന്തങ്ങള്‍ ചര്‍ച്ചയാകുകയാണ്. ആകാശത്തുവെച്ച് ജീവന്‍ പൊലിഞ്ഞ, രാജ്യത്തെ ഞെട്ടിച്ച ആ ദുരന്തങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

നടി സൗന്ദര്യ

2004 ലാണ് ദക്ഷിണേന്ത്യയെ ആകെ ഞെട്ടിച്ചുകൊണ്ട് നടി സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വരുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സൗന്ദര്യ ആന്ധ്രാപ്രദേശിലേക്ക് പോകുമ്പോഴായിരുന്നു ആ ദുരന്തം സംഭവിക്കുന്നത്.

ബാംഗ്ലൂരിനടുത്തുള്ള ജക്കൂർ എയർഫീൽഡിൽ നിന്ന് പറന്നുയർന്ന വിമാനം മിനിറ്റുകൾക്കുള്ളിലാണ് തീഗോളമായി മാറിയത്. നടി സൗന്ദര്യ ഉൾപ്പെടെ നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്. സൗന്ദര്യയും നിർമ്മാതാവായ സഹോദരനും മറ്റ് രണ്ട് ബിജെപി പ്രവർത്തകരുമാണ് വിമാനത്തിലുണ്ടായിരുന്നത്.



വൈ.എസ്.ആര്‍

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗൂരി സന്ധിന്തി രാജശേഖര റെഡ്ഢിയുടേയും ജീവന്‍ എടുത്തത് ഹെലികോപ്ടര്‍ അപകടമാണ്. മുഖ്യമന്ത്രിയായിരിക്കെയാണ് വൈ.എസ്.ആര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നത്.

നാല് തവണ ലോക്സഭാ അംഗമായിരുന്ന വൈ.എസ്.ആര്‍ അഞ്ച് തവണ നിയമസഭയിലേക്കും വിജയിച്ചിരുന്നു.

2009 സെപ്തംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ ഗ്രാമങ്ങളില്‍ പരിശോധന നടത്തുവാൻ വേണ്ടിയുള്ള യാത്രയ്ക്കിടയിലാണ് അപകടം നടന്നത്. രുദ്രകൊണ്ടയ്ക്കും റോപെന്‍റയ്ക്കും ഇടയിൽ വെച്ചാണ് ഹെലികോപ്ടർ അപകടത്തിൽപ്പെടുകയും മുഖ്യമന്ത്രിയായ വൈ.എസ്.ആര്‍ കൊല്ലപ്പെടുകയും ചെയ്തത്. കർണൂലിൽ നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയുള്ള നല്ലമല വനത്തിലെ കുന്നിൻ മുകളിൽ നിന്നായിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം ലഭിച്ചത്.


സഞ്ജയ് ഗാന്ധി

ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിക്ക് സ്പോർട്സ് കാറുകളോടുണ്ടായിരുന്ന പ്രിയം അന്നുകാലത്തേ ചര്‍ച്ചയായിരുന്നു. സാഹസികതകളോട് അതീവ താല്‍പര്യം പ്രകടിപ്പിച്ച സഞ്ജയ് ഗാന്ധിക്ക് പൈലറ്റ് ലൈസൻസും ഉണ്ടായിരുന്നു. ഫ്ലൈയിങ് ക്ലബിലെ സ്ഥിരം സന്ദര്‍ശകനായിരുന്ന സഞ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടക്കുന്നത് 1980 ജൂൺ 23 -നാണ്. പിറ്റ്‌സ് S-2A ആഎന്ന ടൂ സീറ്റര്‍ വിമാനം സഞ്ജയ് ഗാന്ധിയുടെ ജീവനെടുത്തത്.


ആ വിമാനം പറത്താന്‍ വേണ്ടത്ര പരിചയം സഞ്ജയിന് ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായി പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. വിമാനത്തില്‍ അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെ സഞ്ജയ് ഗാന്ധിക്ക് വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും എഞ്ചിനുകൾ പ്രവർത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുകയും ചെയ്യുകയായിരുന്നു. അതിവേഗം കത്തിച്ചാമ്പലായ വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധിക്കൊപ്പം ഇന്‍സ്ട്രക്ടറും കൊല്ലപ്പെട്ടു.

ജി.എം.സി ബാലയോഗി

അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു ഗന്തി മോഹന ചന്ദ്ര ബാലയോഗി എന്ന ജി.എം.സി ബാലയോഗി 2002 മാർച്ച് 3-നാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെടുന്നത്.

തെലുഗുദേശം പാർട്ടി അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം ലോക്‌സഭ സ്പീക്കർ പദവിയും വഹിച്ചിട്ടുണ്ട്. ദലിത് വിഭാഗത്തിൽ നിന്നും അതുപോലെ തന്നെ, പ്രാദേശിക രാഷ്ട്രീയ കക്ഷികളിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയിരുന്നു അദ്ദേഹം. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു ഹെലികോപ്ടര്‍ അപകടം നടക്കുന്നത്.

ആന്ധ്രാപ്രദേശിലെ വടക്കൻ ഗോദാവരി ജില്ലയിലെ കൈകലൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബാലയോഗി കൊല്ലപ്പെടുന്നത്.

ഹോമി ജെ ബാബ

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ. ഇന്ത്യൻ ആണവ ശാസ്ത്രത്തിവിന്‍റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ ബാബ 1966 ജനുവരി 24ന് ആൽപ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു.




TAGS :

Next Story