ഡ്യൂട്ടി ഡോക്ടറിന്‍റെ തലയിൽ ഫാൻ പൊട്ടി വീണു; തലയിൽ ഹെൽമറ്റ് ധരിച്ച് പ്രതിഷേധവുമായി സഹപ്രവർത്തകർ
ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റലാണ് വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായത്
ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ഹോസ്പിറ്റൽ ചൊവ്വാഴ്ച ഒരു വ്യത്യസ്തമായ പ്രതിഷേധത്തിന് വേദിയായി. ജൂനിയർ ഡോക്ടർമാർ മുഴുവനും ഹെൽമറ്റ് ധരിച്ചാണ് ചൊവ്വാഴ്ച ഹോസ്പിറ്റലിലെത്തിയത്. കാര്യം അന്വേഷിച്ചപ്പോഴാണ് ഒരു പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ഡോക്ടർമാർ ഹെൽമറ്റ് ധരിച്ചെത്തിയത് എന്ന് മനസ്സിലായത്. തിങ്കളാഴ്ച ഡ്യൂട്ടിയുലുണ്ടായിരുന്ന ഡോക്ടറിന്‍റെ തലയിൽ ഫാൻ പൊട്ടി വീണതാണ് പ്രതിഷേധത്തിന് കാരണം. തലയിൽ ഫാൻ വീണ ഡോക്ടർക്ക് സാരമായി പരിക്കേറ്റിരുന്നു.
ആശുപത്രിയിൽ ഫാൻ പൊട്ടിവീഴുന്നത് സ്ഥിരമാണെന്നും അധികാരികളെ പലതവണ കാര്യം ഉണർത്തിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും ഡോക്ടർമാർ പറഞ്ഞു. ആദ്യമായാണ് ഫാൻ പൊട്ടിവീണ് ഒരാൾക്ക് പരിക്കേൽക്കുന്നത്. എന്നാൽ ഇത് ഇനിയും ആവർത്തിച്ചാൽ ഇതിലും വലിയ അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് ഡോക്ടർമാർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഡോക്ടർമാർ ആശുപത്രി സൂപ്രണ്ടിന് മെമ്മോറാണ്ടം നൽകി. ജീവൻ അപകടത്തിലാക്കിയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും ഉടൻ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും മെമ്മൊറാണ്ടത്തിൽ പറയുന്നു.
Adjust Story Font
16