Quantcast

ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ കൊലപ്പെടുത്തി, പിന്നാലെ 'കാണാതായ' ഫോൺ വീട്ടിൽ നിന്ന് കണ്ടെത്തി; അയൽവാസി അറസ്റ്റിൽ

5000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    24 April 2024 6:01 AM GMT

Ambulance driver beaten up in Ernakulam
X

പിലിബിത്ത്: ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് 17 കാരനെ അയൽവാസി മർദിച്ചു കൊലപ്പെടുത്തി. എന്നാൽ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം പ്രതിയുടെ വീട്ടിൽ നിന്നുതന്നെ 'കാണാതായ' ഫോൺ കണ്ടെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗജ്റൗളയിലെ ബിതൗര ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. കപിൽ കുമാർ എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി കല്ലുവിനെ( 26) കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലുവിന്റെ 5000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കാണാതായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രിൽ 12 ന് രാത്രി ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ കപിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഫോൺ താൻ മോഷ്ടിച്ചില്ലെന്ന് കപിൽ ആവർത്തിച്ച് പറഞ്ഞെങ്കിലും പ്രതി അത് ചെവിക്കൊണ്ടില്ല. കപിലിനെ ക്രൂരമായി മർദിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകം നടന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്വന്തം വീട്ടിൽ നിന്ന് ഫോൺ കണ്ടെത്തുകയും ചെയ്തു. കപിലിന് ജീവനുണ്ടാകുമെന്ന് കരുതി ഓടിയെത്തിയെങ്കിലും മരിച്ചിരുന്നു. തുടർന്ന് മറ്റൊരു കർഷകന്റെ ഗോതമ്പ് വയലിൽ മൃതദേഹം ഉപേക്ഷിച്ച് ഒളിവിൽ പോകുകയായിരുന്നു. ഏപ്രിൽ 14 ന് വൈകുന്നേരമാണ് വയലിൽ നിന്ന് കപിലിന്റെ മൃതദേഹം കുടുംബം കണ്ടെത്തുന്നത്.തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.

തിങ്കളാഴ്ച പിലിഭിത് മെഡിക്കൽ കോളേജിന് സമീപത്തുനിന്നാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഫോൺ മോഷണവുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്ന് ചോദ്യം ചെയ്യലിൽ നിന്നാണ് വ്യക്തമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

TAGS :

Next Story