പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ സമരം ചെയ്ത കർഷകൻ മരിച്ചു
ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് കർഷകർ അറിയിച്ചു
ചണ്ഡിഗഡ്: പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ സമരം ചെയ്ത കർഷകൻ മരിച്ചു. സുരേന്ദർ പാൽ സിങ് എന്ന കർഷകനാണ് മരിച്ചത്. ബി.ജെ.പി സ്ഥാനാർഥി പ്രണീത് കൗറിനെതിരെ നടത്തിയ പ്രതിഷേധത്തിൽ സുരേന്ദർ പാൽ സിങ്ങിന് പരിക്കേറ്റിരുന്നു. മരണത്തിൽ പ്രതിഷേധിച്ച് പഞ്ചാബിലെ രാജ്പുരയിൽ കർഷകർ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് കർഷകർ അറിയിച്ചു.
പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ ഭാര്യയാണ് പ്രണീത് കൗർ. അവർ ഇപ്പോൾ പട്യാലയിലെ ബി.ജെ.പി സ്ഥാനാർഥിയാണ്. ബി.ജെ.പി സ്ഥാനാർഥികളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കർഷകർ പഞ്ചാബിലുടനീളം സമരം ചെയ്യുന്നുണ്ട്. ഈ സമരത്തിനിടയിലേക്ക് വന്ന പ്രണീത് കൗറിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സുരേന്ദർ സിങ് കുഴഞ്ഞുവീണത്. അപ്പോൾ തന്നെ മരണം സ്ഥിരീകരിച്ചു എന്നാണ് പഞ്ചാബിൽ നിന്നുള്ള റിപ്പോർട്ടുകൾ.
കർഷകരെ ഭീകരവാദികൾ എന്നാണ് ബി.ജെ.പി സ്ഥാനാർഥികൾ വിളിച്ചത്. അങ്ങനെയെങ്കിൽ ഭീകരവാദികളുടെ വോട്ട് ബി.ജെ.പിക്ക് എന്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കർഷകരുടെ സമരം.
Adjust Story Font
16