Quantcast

കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്

ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി

MediaOne Logo

Web Desk

  • Updated:

    2025-01-03 02:10:40.0

Published:

3 Jan 2025 2:06 AM GMT

കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്
X

ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39-ാം ദിവസത്തിലേക്ക്. ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രിംകോടതി നിർദ്ദേശം.

താങ്ങുവില നിയമപരമാക്കുക, കടങ്ങൾ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഖനൗരിയിലെ സമരം. താങ്ങുവില ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ യോഗത്തിൽനിന്നും വിട്ടുനിൽക്കാനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. ഈ സമിതിക്ക് തീരുമാനം എടുക്കാൻ കഴിയില്ല എന്നാണ് സംയുക്ത കിസാൻ മോർച്ച പറയുന്നത്. കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറായാൽ വൈദ്യസഹായം തേടുന്നകാര്യം പരിഗണിക്കുമെന്നാണ് ഡല്ലേവാൾ അറിയിച്ചിരിക്കുന്നത്.




TAGS :

Next Story