Quantcast

കര്‍ഷക സമരം: കർണാലിൽ ഇന്‍റർനെറ്റ് സേവനം വീണ്ടും റദ്ദാക്കി

കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ചുള്ള കർഷക സംഘടനകളുടെ ഉപരോധം മൂന്നാം ദിവസത്തിലെത്തി

MediaOne Logo

Web Desk

  • Updated:

    2021-09-09 07:20:04.0

Published:

9 Sep 2021 5:07 AM GMT

കര്‍ഷക സമരം: കർണാലിൽ ഇന്‍റർനെറ്റ് സേവനം വീണ്ടും റദ്ദാക്കി
X

കർഷക സമരം നടക്കുന്ന കർണാലിൽ ഇന്‍റർനെറ്റ് സേവനം വീണ്ടും റദ്ദാക്കി. എസ്എംഎസ് സേവനങ്ങളും റദ്ദു ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്നാണ് ഹരിയാന സർക്കാരിന്‍റെ വിശദീകരണം. കർണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ചുള്ള കർഷക സംഘടനകളുടെ ഉപരോധം മൂന്നാം ദിവസത്തിലെത്തി.

കർഷകരെ മർദിക്കാന്‍ ഉത്തരവിട്ട ആരോപണ വിധേയനായ എസ്‍ഡിഎം ആയുഷ് സിൻഹയ്ക്കെതിരെ നടപടി എടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. ഇന്നലെ ഹരിയാന സർക്കാർ കർഷക നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. വിഷയത്തിൽ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ഹരിയാനയിലെ മുഴുവൻ കളക്ട്രേറ്റുകളും ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ നീക്കം. ഇക്കാര്യം സംബന്ധിച്ച് തീരുമാനം എടുക്കാൻ കിസാൻ മോർച്ച ഇന്ന് യോഗം ചേരും.

കാർഷിക നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കര്‍ഷകര്‍ ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ. മുസഫർ നഗറിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരണാസിയിൽ മഹാപഞ്ചായത്ത് നടത്താന്‍ കർഷക സംഘടനകൾ തീരുമാനിച്ചത്. മഹാപഞ്ചായത്തിന്‍റെ തിയ്യതി അടുത്ത മാസം ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനിക്കും. രാജസ്ഥാനിലേക്കും ഛത്തീസ്ഗഡിലേക്കും സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

TAGS :

Next Story