കർഷക സമരം: മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ച് ഹരിയാന സർക്കാർ
കർഷക സമരത്തെ തുടർന്ന് കർനാൽ ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിക്കാൻ ഹരിയാന സർക്കാർ. ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെയാണ് സേവനം നിരോധിച്ചത്. ചൊവ്വാഴ്ച കർനാൽ മിനി സെക്രട്ടറിയേറ്റ് ഘെരാവോ ചെയ്യാൻ കർഷകർ ആഹ്വാനം ചെയ്തിരുന്നു. ക്രസമാസമാധാന പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്റർനെറ്റ് നിരോധനം. അംബാല - ന്യൂ ഡൽഹി ദേശീയ പാതയിലൂടെയുള്ള യാത്ര ചെയ്യുന്നവർ പുതുക്കിയ യാത്രാക്രമീകരണങ്ങൾ പാലിക്കണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധം കടുപ്പിച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന മഹാപഞ്ചായത്ത് ഉത്തർപ്രദേശിലെ മുസഫർനഗറിൽ നടന്നു. ഉത്തർ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രചാരണത്തിനിറങ്ങുന്നതടക്കമുള്ള നിർണായക തീരുമാനങ്ങളാണ് സമ്മേളനം ഇതിനകം കൈക്കൊണ്ടിട്ടുള്ളത്. കര്‍ഷകവിരുദ്ധ നയം തുടരുന്ന ബിജെപി സര്‍ക്കാരുകളെ താഴെയിറക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും മുന്നറിയിപ്പുണ്ട്.
കർഷക ആവശ്യങ്ങൾക്ക് ചെവികൊടുത്തിട്ടില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ നേരിട്ടിറങ്ങി തിരിച്ചടി നൽകാനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന യുപി, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി
Adjust Story Font
16