ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും വേണം; പാർലമെന്റിലേക്ക് കർഷക മാർച്ച്
മാർച്ച് തടഞ്ഞ് പൊലീസ്
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് കർഷകരുടെ പാർലമെന്റ് മാർച്ച്. ഉത്തർപ്രദേശിലെ കർഷകർ നടത്തിയ മാർച്ച് അതിർത്തിയിൽ തടഞ്ഞു. ഒരാഴ്ചക്കുള്ളിൽ പരിഹാരമുണ്ടായില്ലെങ്കിൽ വീണ്ടും മാർച്ച് നടത്തുമെന്ന് കർഷകർ വ്യക്തമാക്കി.
നോയ്ഡയിലെ മഹാമായ മേൽപ്പാലത്തിൽനിന്ന് ആരംഭിച്ച മാർച്ച് ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ പൊലീസ് തടഞ്ഞു. 5000 പൊലീസുകാരെ വിന്യസിച്ചായിരുന്നു ഡൽഹിയിലേക്കുള്ള പാർലമെന്റ് മാർച്ച് തടഞ്ഞത്.
ബാരിക്കേഡ് വച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമയബന്ധിതമായ നെല്ലു സംഭരണം, മിനിമം താങ്ങുവില എന്നിവ എത്രയും നടപ്പാക്കണമെന്ന് കർഷകർ അവകാശപ്പെട്ടു.
വൈകുന്നേരത്തോടെ ഡൽഹിയിലേക്കുള്ള മാർച്ച് തത്കാലികമായി കർഷകർ അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളിൽ ചീഫ് സെക്രട്ടറി ചർച്ച തയാറാകണമെന്നും ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെകിൽ വീണ്ടും മാർച്ച് നടത്തുമെന്നും കർഷകർ പറഞ്ഞു. ഭാരതീയ കിസാൻ പരിഷത്ത്, കിസാൻ മസ്ദൂർ മോർച്ച തുടങ്ങി സംഘടനകളാണ് മാർച്ചിന് നേതൃത്വം നൽകിയത്.
Adjust Story Font
16