Quantcast

''തൊഴിൽരഹിതരായ മദ്യപാനികൾ''; വിവാദ പരാമർശം നടത്തിയ ബിജെപി എംപിക്കെതിരെ വ്യാപക കർഷക പ്രതിഷേധം

കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭാ എംപി രാമചന്ദ്ര ജാൻഗ്രയെയും ഹരിയാന സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു

MediaOne Logo

Web Desk

  • Updated:

    2021-11-05 09:56:02.0

Published:

5 Nov 2021 9:52 AM GMT

തൊഴിൽരഹിതരായ മദ്യപാനികൾ; വിവാദ പരാമർശം നടത്തിയ ബിജെപി എംപിക്കെതിരെ വ്യാപക കർഷക പ്രതിഷേധം
X

ഹരിയാനയിൽ വീണ്ടും കർഷക പ്രതിഷേധം. കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി രാജ്യസഭാ എംപി രാമചന്ദ്ര ജാൻഗ്രയെയും സംസ്ഥാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെയും കർഷകർ തടഞ്ഞു. എംപിയുടെ വാഹനത്തിന്റെ ചില്ല് പ്രതിഷേധത്തിനിടെ തകർന്നു.

ഹിസാറിൽ ബിജെപി പരിപാടിക്കെത്തുന്നതിനിടെയായിരുന്നു രാമചന്ദ്ര ജാൻഗ്രയെ കർഷകർ തടഞ്ഞത്. എംപിക്കുനേരെ കരിങ്കൊടി കാണിച്ചു. ഇതിനിടെയുണ്ടായ കൈയേറ്റത്തിൽ എംപിയുടെ വാഹനത്തിന്റെ ചില്ല് തകർന്നു. കഴിഞ്ഞ ദിവസം ഹിസാറിൽ നടന്ന പരിപാടിക്കിടെ കർഷക പ്രതിഷേധത്തിനെതിരെ എംപി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തൊഴിൽരഹിതരായ മദ്യപാനികളാണ് സമരം നടത്തുന്നതെന്നായിരുന്നു വിവാദ പരാമർശം. പ്രതിഷേധം നടത്തുന്നവരിൽ ഒറ്റ കർഷകരില്ലെന്നും ജാൻഗ്ര കൂട്ടിച്ചേർത്തു.

കേദാർനാഥിലെ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് റോത്തക്കിൽ നടക്കുന്ന ബിജെപി പരിപാടിക്കിടെയാണ് ബിജെപി ഹരിയാന ഉപാധ്യക്ഷൻ മനീഷ് ഗ്രോവറിനെ കർഷകർ തടഞ്ഞത്. നേതാക്കന്മാരെ തടഞ്ഞതിനെ തുടർന്ന് പൊലീസുമായി സംഘർഷവുമുണ്ടായി. ഡൽഹി-സിർസ ദേശീയപാതയിൽ കർഷക ഉപരോധം തുടരുകയാണ്.

TAGS :

Next Story