Quantcast

കർഷക സമരത്തിന്‍റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും

ഡൽഹി ചലോ മാർച്ചിന്‍റെ അടുത്തഘട്ടം സംബന്ധിച്ച് കർഷക സംഘടനാ നേതാക്കൾ നിർണായക തീരുമാനം എടുക്കും

MediaOne Logo

Web Desk

  • Published:

    1 March 2024 1:18 AM GMT

farmers protest
X

ഡല്‍ഹി: കേന്ദ്രസർക്കാരിന്‍റെ കർഷക നയങ്ങൾക്കെതിരായ കർഷക സമരത്തിന്‍റെ അടുത്ത ഘട്ടം ഇന്ന് പ്രഖ്യാപിക്കും. ഡൽഹി ചലോ മാർച്ചിന്‍റെ അടുത്തഘട്ടം സംബന്ധിച്ച് കർഷക സംഘടനാ നേതാക്കൾ നിർണായക തീരുമാനം എടുക്കും. അഞ്ചാംഘട്ട ചർച്ചക്കായി കർഷകർക്ക് മേൽ കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദവും തുടരുകയാണ്.

മരിച്ച യുവ കർഷകൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിനാൽ സമരത്തിൻ്റെ ഭാവി പരിപാടികൾ തീരുമാനിക്കാൻ കർഷക സംഘടനകൾക്ക് ഇന്നലെ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും നേതാക്കൾ യോഗം ചേർന്ന് ഡൽഹി ചലോ മാർച്ചിൻ്റെ അടുത്ത ഘട്ടം തീരുമാനിക്കും. പഞ്ചാബ് സർക്കാർ ആവശ്യങ്ങൾക്ക് മുന്നിൽ വഴങ്ങിയത്തോടെ പ്രതിഷേധം പൂർണമായും കേന്ദ്രത്തിന് എതിരെ തിരിച്ച് വിടാൻ ആണ് കർഷകരുടെ തീരുമാനം. അതേസമയം കർഷകർക്ക് മേൽ സമ്മർദ്ദം ചെലുത്തി സമരത്തിൽ നിന്ന് പിന്മാറ്റാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും പ്രതീക്ഷിക്കുന്നത്.

സമരം ചെയ്യുന്ന കർഷകരുടെ പാസ്പോർട്ട് റദ്ദാക്കാൻ ഉള്ള നീക്കം ഹരിയാന പൊലീസ് ഇന്നലെ ആരംഭിച്ചിരുന്നു. നാല് തവണയും കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾ ലക്ഷ്യം കാണാതെ പിരിഞ്ഞിരുന്നു. അഞ്ചാം തവണയും ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചെങ്കിലും ഇത് വരെയും കർഷകർ പ്രതികരിച്ചിട്ടില്ല. കേസ് എടുത്തും രാഷ്ട്രീയ നീക്കങ്ങൾ നടത്തിയും കർഷകരെ ചർച്ചയ്ക്ക് തയ്യാറാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.

TAGS :

Next Story