Quantcast

പാർലമെന്റിന് മുന്നിൽ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ

വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് സഭയിൽ കർഷക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾക്ക് മുന്നറിയിപ്പ് കത്ത് നൽകും.

MediaOne Logo

Web Desk

  • Updated:

    2021-07-04 15:01:41.0

Published:

4 July 2021 2:30 PM GMT

പാർലമെന്റിന് മുന്നിൽ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ
X

കാർഷിക നിയമങ്ങൾക്കെതിരെ സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ. കേന്ദ്ര സർക്കാർ നടപ്പാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കഴിഞ്ഞ ഏഴുമാസമായി സമരത്തിലാണ് കർഷകർ. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്ന എല്ലാ ദിവസവും മന്ദിരത്തിനു പുറത്ത് കർഷകർ പ്രതിഷേധിക്കുമെന്ന് കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ഞായറാഴ്ച അറിയിച്ചു. അഞ്ച് കർഷക നേതാക്കളും, ഇരൂന്നൂറ് കർഷകരും എന്ന നിലയിലാകും പ്രതിഷേധം. ഈ മാസം 19 മുതൽ ആഗസ്റ്റ് 13 വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം.

വർഷകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുൻപ് സഭയിൽ കർഷക നിയമങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾക്ക് മുന്നറിയിപ്പ് കത്ത് നൽകും. " ഞങ്ങൾ പുറത്ത് സമരം ചെയ്യുമ്പോൾ സഭയ്ക്കകത്ത് ഈ വിഷയം ഉന്നയിക്കാനും ഞങ്ങൾ പ്രതിപക്ഷ അംഗങ്ങളോട് ആവശ്യപ്പെടും. കേന്ദ്ര സർക്കാരിന് ഒരു കുഴപ്പവുമില്ലാത്ത വാക്ക് ഔട്ട് നടത്തരുതെന്നും ഞങ്ങൾ അവരോട് പറയും. സർക്കാർ ഈ വിഷയം ചർച്ച ചെയ്യുന്നത് സമ്മേളനം നടക്കാൻ അനുവദിക്കരുതെന്നും ഞങ്ങൾ ആവശ്യപ്പെടും."കർഷക നേതാവ് ഗുർണാം സിംഗ് ചാരുണി പറഞ്ഞു.

TAGS :

Next Story