'പ്രത്യാഘാതങ്ങളെ ഭയമില്ല, കര്‍ഷകര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും' : മേഘാലയ ഗവര്‍ണര്‍
ആവശ്യങ്ങൾ നേടിയെടുക്കാതെ കര്‍ഷകര്‍ വെറും കയ്യോടെ മടങ്ങുമെന്ന് കരുതരുതെന്ന് സത്യപാൽ മാലിക്
എന്ത് പ്രത്യാഘാതമുണ്ടായാലും കർഷകർക്കു വേണ്ടി ശബ്ദമുയർത്തിക്കൊണ്ടേയിരിക്കുമെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. ഉത്തർപ്രദേശടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് വൻപരാജയം നേരിടേണ്ടി വന്നത് കർഷകപ്രക്ഷോപങ്ങൾ കാരണമാണെന്ന് സത്യപാൽ മാലിക് കൂട്ടിച്ചേർത്തു. 'കേന്ദ്ര സർക്കാർ കർഷകരെ കേൾക്കാൻ തയ്യാറാവണം. ആവശ്യങ്ങൾ നേടിയെടുക്കാതെ അവർ വെറും കയ്യോടെ മടങ്ങുമെന്ന് കരുതരുത്'. സത്യപാൽ മാലിക് പറഞ്ഞു.
കർഷക പ്രക്ഷോപങ്ങളുമായി ബന്ധപ്പെട്ട് മുമ്പും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സത്യപാൽ മാലിക് രംഗത്ത് വന്നിരുന്നു. രാജ്യത്ത് കന്നുകാലികൾ മരിച്ചു വീഴുമ്പോൾ പോലും അനുശോചനമറിയിക്കുന്നവര്‍ 600 ലധികം കർഷകർ മരിച്ചിട്ടും ഇപ്പോഴും നിശബ്ദമായിരിക്കുന്നു എന്നാണ് മാലിക് അന്ന് പറഞ്ഞത്.
കേന്ദ്ര സർക്കാരിനെതിര നിരന്തര വിമർശനങ്ങളുന്നയിക്കുന്ന സത്യപാൽ മാലിക്കിന് ഗവർണർ പദവി നൽകിയതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ബി.ജെ.പി നേതാക്കളിൽ നിന്ന് ഉയർന്നുവരുന്നത്. ഈ വിമർശനങ്ങളോട് സത്യപാൽ മാലികിന്‍റെ പ്രതികരണം ഇങ്ങനെ. 'വിമർശകരുടെ പിതാക്കന്മാരല്ല എന്നെ ഗവർണറാക്കിയത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രി പറഞ്ഞാല്‍ ഞാൻ ഉടന്‍ രാജി വക്കും'. എൻ.ഡി.ടി.വി ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സത്യപാൽ മാലികിന്‍റെ പ്രതികരണം.
SUMMARY :Meghalaya Governor Satyapal Malik has said that he will continue to speak up for the farmers no matter what the impact. Satyapal Malik added that the BJP had suffered a major defeat in the by-elections in states including Uttar Pradesh due to peasant agitations. 'The central government should be ready to listen to the farmers. Do not assume that they will return empty-handed without meeting the requirements'. Satyapal Malik said.
Adjust Story Font
16