Quantcast

'മകന് നീതി ലഭിച്ചില്ല, അറസ്റ്റ് ചെയ്തവരെ എന്തിനാണ് വിട്ടയച്ചത്'; ഗോരക്ഷാപ്രവര്‍ത്തകര്‍ വെടിവച്ചു കൊന്ന ആര്യന്‍ മിശ്രയുടെ പിതാവ്

കൊലപാതകത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെ കുറ്റക്കാരാണെന്ന് ബൃന്ദ കാരാട്ട്

MediaOne Logo

Web Desk

  • Published:

    6 Sep 2024 7:39 AM GMT

Siyanand Mishra
X

ഡല്‍ഹി: ഫരീദാബാദിൽ ഗോരക്ഷ പ്രവർത്തകർ സ്കൂൾ വിദ്യാർഥിയെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഹരിയാന സർക്കാരിനെതിരെ കുട്ടിയുടെ കുടുംബം. പൊലീസ് നടപടികളിൽ ദുരൂഹതയെന്നും സർക്കാരിൽ നിന്ന് മകന് നീതി ലഭിച്ചിട്ടില്ലെന്നും കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മീഡിയവണിനോട് പറഞ്ഞു. കൊലപാതകത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുപോലെ കുറ്റക്കാരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചു.

പ്ലസ് ടു വിദ്യാർഥി ആര്യൻ മിശ്രയുടെ കൊലപാതകത്തിൽ സർക്കാരിനും പോലീസിനും എതിരെ വിമർശനം ശക്തമാവുകയാണ്. സർക്കാരും പൊലീസും വിഷയത്തിൽ ഒന്നും ചെയ്തിട്ടില്ലന്ന് കുടുംബം ആരോപിക്കുന്നു. ''സർക്കാരിൽ നിന്ന് മകന് നീതി ലഭിച്ചിട്ടില്ല. വെടിവച്ച ഗോരക്ഷകരെ അറസ്റ്റ് ചെയ്തു എന്നാണ് സർക്കാർ പറയുന്നത്. ആദ്യം അറസ്റ്റ് ചെയ്ത മൂന്നു പേരെ വിട്ടയച്ചു. എന്തുകൊണ്ടാണ് അവരെ വിട്ടയച്ചത്?'' ആര്യന്‍റെ പിതാവ് സിയാനന്ദ് മിശ്ര ചോദിക്കുന്നു.

കഴിഞ്ഞമാസം 23നാണ് ആര്യൻ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ 5 പേർ പൊലീസിന്‍റെ പിടിയിലായി. ഗോരക്ഷാ സേന പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഗോസംരക്ഷകർക്ക് നിയമം കയ്യിലെടുക്കാനുള്ള അധികാരം ഹരിയാന സർക്കാർ നൽകിയെന്നും കുടുംബത്തിന് നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു.



TAGS :

Next Story