Quantcast

പരീക്ഷപ്പേടിയിൽ വിദ്യാർഥി വീട് വിട്ടോടിയത് 2200 കിലോമീറ്റർ ദൂരം

സെൻട്രൽ ഡൽഹിയിൽ നിന്ന് ഒളിച്ചോടിയ വിദ്യാർഥിയെ കണ്ടെത്തിയത് തമിഴ്നാട്ടിൽ നിന്ന്

MediaOne Logo

Web Desk

  • Updated:

    4 March 2025 12:22 PM

Published:

4 March 2025 12:21 PM

പരീക്ഷപ്പേടിയിൽ വിദ്യാർഥി വീട് വിട്ടോടിയത് 2200 കിലോമീറ്റർ ദൂരം
X

ന്യൂഡൽഹി: പരീക്ഷപ്പേടിയിൽ വിദ്യാർഥി വീട് വിട്ടോടിയത് 2200 കിലോമീറ്റർ ദൂരം. സെൻട്രൽ ഡൽഹിയിൽ നിന്ന് ഒളിച്ചോടിയ പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ തമിഴ്നാട്ടിൽ നിന്നാണ് കണ്ടെത്തിയത്.

ഫെബ്രുവരി 21നാണ് പതിനേഴുകാരനെ വീട്ടിൽ നിന്ന് കാണാതാകുന്നത്. തുടർന്ന് കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മകൻ പഠനത്തിൽ മോശമാണെന്നും പതിനൊന്നാം ക്ലാസ് പരീക്ഷ എഴുതാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനായി എസിപി അരുൺ ചൗധരിയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ മനോജ് ദഹിയ, എഎസ്ഐ ഗോപാൽ കൃഷ്ണൻ, കോൺസ്റ്റബിൾ ധരംരാജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിച്ചു.

ദിവസങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നും കെട്ടിട നിർമാണത്തൊഴിലാളികളുടെ കൂടെ ജോലി ചെയ്യുകയായിരുന്നു വിദ്യാർഥിയെ കണ്ടെത്തുന്നത്. ബെംഗളൂരുവിലേക്ക് ട്രെയിനിൽ കയറിയ വിദ്യാർഥി അവിടെ നിന്നും കെട്ടിട നിർമാണത്തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പരസ്യം കാണുകയും മറ്റൊരു ട്രെയിനിൽ കയറി കൃഷ്ണഗിരിയിലേക്ക് പോവുകയുമായിരുന്നു.

പണം സമ്പാദിക്കുവാൻ വേണ്ടിയാണ് വദ്യാർഥി കെട്ടിട നിർമാണത്തൊഴിലാളികളുടെ കൂടെ ജോലി ചെയ്തിരുന്നത്. വിദ്യാർഥി സ്കൂളിൽ പഠിക്കുമ്പോൾ ബിറ്റ്കോയിനിൽ നിക്ഷേപിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വലിയ വിജയമൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story