കോവിഡിനെ ഭയന്ന് വീടിനുള്ളില്‍ അടച്ചിരുന്നത് 15 മാസം; അവശനിലയില്‍ കുടുംബം
15 മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് അയല്‍വാസി മരിച്ചതോടെയാണ് കുടുംബം പുറത്തിറങ്ങാന്‍ ഭയപ്പെട്ടത്.
കോവിഡ് ഭീതിയില്‍ 15 മാസം വീടിനുള്ളില്‍ തന്നെ കഴിഞ്ഞ കുടുംബത്തെ പൊലീസ് രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ കടാലി ഗ്രമത്തില്‍ സര്‍പ്പഞ്ച് ചോപ്പാല ഗുരനാഥും കുടുംബവുമാണ് പുറത്തിറങ്ങിയാല്‍ മരിക്കുമെന്ന് ഭയന്ന് ഒരു കൂടാരത്തിനകത്തു തന്നെ കഴിഞ്ഞത്. 15 മാസങ്ങള്‍ക്ക് മുമ്പ് കോവിഡ് ബാധിച്ച് അയല്‍വാസി മരിച്ചതോടെയാണ് കുടുംബം പുറത്തിറങ്ങാന്‍ ഭയപ്പെട്ടത്.
ഇവര്‍ക്ക് വീടുവെക്കാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവമറിഞ്ഞത്. തുടര്‍ന്ന് ഗ്രാമവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി കുടുബത്തെ രക്ഷപ്പെടുത്തുകയുമായിരുന്നു.
മാസങ്ങളോളം മുറിക്കകത്ത് കഴിഞ്ഞ കുടുംബത്തിന്‍റെ അവസ്ഥ ദയനീയമായിരുന്നെന്ന് പൊലീസ് പറയുന്നു. അവശനിലയിലായിരുന്ന കുടുംബത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ മരിക്കുമെന്ന് പറഞ്ഞ് കുടുംബം വിസമ്മതിച്ചതായാണ് ഗ്രാമവാസികള്‍ വ്യക്തമാക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ കൂടി ഈ നിലയില്‍ അകത്തു കിടക്കുകയാണെങ്കില്‍ അവര്‍ മരിച്ചുപോകുമായിരുന്നെന്നും ഗ്രാമവാസികള്‍ പറഞ്ഞു.
Adjust Story Font
16