Quantcast

രണ്ടടി വെള്ളത്തിലുമോടും, മണിക്കൂറിൽ 160 കിലോമീറ്റർ വേഗത; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത ഹൈ സ്പീഡ് ട്രെയിന്റെ സവിശേഷതകൾ...

ഗാന്ധിനഗറിനും മുംബൈക്കുമിടയിലാണ് വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിൻ ഓടുന്നത്

MediaOne Logo

Web Desk

  • Published:

    30 Sep 2022 2:28 PM GMT

രണ്ടടി വെള്ളത്തിലുമോടും, മണിക്കൂറിൽ 160 കിലോമീറ്റർ വേഗത; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്ത ഹൈ സ്പീഡ് ട്രെയിന്റെ സവിശേഷതകൾ...
X

വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിൻ സ്വദേശമായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഗുജറാത്ത്- മഹാരാഷ്ട്രാ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളായ ഗാന്ധിനഗറിനും മുംബൈക്കുമിടയിലാണ് ട്രെയിൻ ഓടുന്നത്.

സവിശേഷതകൾ...

  • വിമാനയാത്രയോളം സുഖകരമായ യാത്രയാണ് 16 കോച്ചുകളുള്ള ട്രെയിനിൽ ലഭിക്കുകയെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഭിപ്രായപ്പെട്ടത്. 1128 യാത്രികർക്കാണ് ഒരേസമയം ട്രെയിനിൽ സഞ്ചരിക്കാനാകുക.
  • 'മുൻ വേർഷനുകൾക്ക് 392 ടൺ തൂക്കമുണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ മോഡലിന് അതിനേക്കാൾ 38 ടൺ ഭാരം കുറവാണുണ്ടാകുക. ഇത് യാത്ര സുഖകരമാക്കും. രണ്ടടി വെള്ളത്തിൽ പോലും സഞ്ചരിക്കാനാകും' അധികൃതർ പറഞ്ഞു.
  • പ്രധാനപ്പെട്ട 75 വ്യവസായ വാണിജ്യ നഗരങ്ങളെ ബന്ധിപ്പിച്ച് 2023 ആഗസ്‌റ്റോടെ വന്ദേഭാരത് ട്രെയിൻ സർവീസുകൾ സർക്കാർ പദ്ധതിയിടുന്നുണ്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം മണിക്കൂറിൽ 160 കിലോമീറ്റർ (മണിക്കൂറിൽ 99 മൈൽ) വേഗതയുണ്ടാകും.
  • 80 ശതമാനം പ്രാദേശിക സാമഗ്രികൾ ഉപയോഗിച്ച് പൂർണമായി ഇന്ത്യയിൽ നിർമിച്ചതാണ് ട്രെയിനെന്നാണ് ചെന്നൈ ഇൻറഗ്രേറ്റഡ് കോച്ച് ഫാക്ടറി വക്താവ് പറയുന്നത്. 135 മില്യൺ ഡോളർ ചെലവിട്ടെന്നും അറിയിച്ചു. 2023 മാർച്ചോടെ 27 തീവണ്ടികൾ കൂടി നിർമിക്കുമെന്നും സർക്കാറിന് കീഴിലുള്ള ഫാക്ടറി അധികൃതർ വ്യക്തമാക്കി. അതിവേഗ ചരക്കു നീക്ക ട്രെയിനുകളും നിർമിക്കുമെന്നും പറഞ്ഞു.

കോവിഡ് മഹാവ്യാധിയെ തുടർന്ന് വരുമാനം കുറഞ്ഞ ഇന്ത്യ റെയിൽവേ തിരിച്ചുവരവിന്റെ പാതയിലാണ്. ഏപ്രിൽ- ആഗസ്റ്റിനിടയിൽ 37 ശതമാനം - 11.82 ബില്യൺ ഡോളർ വരുമാനമാണ് നേടിയത്.

Features of Vande Bharat High Speed ​​Train inaugurated by Prime Minister Narendra Modi today

TAGS :

Next Story