മെഡൽ നേടിയ താരങ്ങളെ അനുമോദിക്കുന്ന ചടങ്ങിൽ മോദിയുടെ കൂറ്റൻ ഫ്‌ളക്‌സ്; പരിഹാസം
സ്വർണം നേടിയ നീരജ് ചോപ്ര അടക്കം മെഡൽ നേടിയ ഏഴു താരങ്ങളുടെ ചിത്രങ്ങൾ തീരെച്ചെറിയതായാണ് ഫ്‌ളക്‌സിൽ ഇടംപിടിച്ചത്.
ന്യൂഡൽഹി: ടോക്യോ ഒളിംപിക്‌സിൽ രാജ്യത്തിന് വേണ്ടി മെഡൽ നേടിയ താരങ്ങളെ അനുമോദിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ ഫ്‌ളക്‌സ്. ന്യൂഡൽഹിയിലായിരുന്നു ചടങ്ങുകൾ. നിരവധി പേരാണ് ഇത്തരത്തില്‍ ഫ്‌ളക്‌സ് സ്ഥാപിച്ചതിനെതിരെ രംഗത്തുവന്നത്.
സ്വർണം നേടിയ നീരജ് ചോപ്ര അടക്കം മെഡൽ നേടിയ ഏഴു താരങ്ങളുടെ ചിത്രങ്ങൾ തീരെച്ചെറിയതായാണ് ഫ്‌ളക്‌സിൽ ഇടംപിടിച്ചത്. മൊത്തം മോദിയുടെ മൂന്ന് ഫ്‌ളക്‌സുകളാണ് വേദിയിൽ സ്ഥാപിച്ചിരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് പരിപാടിയില്‍ പങ്കെടുത്തത്.
Everything is PR PR is everything 👍🏽 pic.twitter.com/zO6IQjkdkL
— Vijender Singh (@boxervijender) August 9, 2021
നിരവധി പേരാണ് സർക്കാർ നടപടിയെ പരിഹസിച്ച് രംഗത്തെത്തിയത്. ടോക്യോ ഒളിംപിക്‌സിൽ മെഡൽ നേടിയതിന്, മോദീ നന്ദി എന്നാണ് ഒരാൾ പരിഹസിച്ചത്. ഒളിംപിക് മെഡൽ ജേതാവും ബോക്‌സിങ് താരവുമായ വിജേന്ദർ സിങ് അടക്കമുള്ള താരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. എല്ലാം പിആർ ആണ്, പിആർ തന്നെയാണ് എല്ലാം എന്ന കമന്റോടെയാണ് വിജേന്ദർ ചിത്രം പങ്കുവച്ചത്.
Adjust Story Font
16