Quantcast

മോദി ഉറ്റചങ്ങാതി, ഞാന്‍ സച്ചിനോ ബച്ചനോ ആണെന്ന് എനിക്ക് തോന്നി: ബോറിസ് ജോണ്‍സണ്‍

ഇന്ത്യക്കാര്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    22 April 2022 11:55 AM GMT

മോദി ഉറ്റചങ്ങാതി, ഞാന്‍ സച്ചിനോ ബച്ചനോ ആണെന്ന് എനിക്ക് തോന്നി: ബോറിസ് ജോണ്‍സണ്‍
X

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറ്റ ചങ്ങാതിയെന്ന് വിശേഷിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യക്കാര്‍ നല്‍കിയ ഊഷ്മള സ്വീകരണത്തിന് ബോറിസ് ജോണ്‍സണ്‍ നന്ദി പറഞ്ഞു.

"ഊഷ്മള സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഞാന്‍ സച്ചിൻ ടെണ്ടുൽക്കറാണോ എന്ന് എനിക്ക് തോന്നി. എല്ലായിടത്തും കൂറ്റന്‍ ബോര്‍ഡുകള്‍ കണ്ടപ്പോൾ അമിതാഭ് ബച്ചനാണോ എന്നുമെനിക്ക് തോന്നി"- ബോറിസ് ജോണ്‍സന്‍റെ ഗുജറാത്തിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം സ്വാഗത ബോര്‍ഡുകളും നര്‍ത്തകരും ഉണ്ടായിരുന്നു.

"അവർ (ഗുജറാത്തിലെ ജനങ്ങൾ) ഞങ്ങൾക്ക് ഗംഭീരമായ സ്വീകരണമാണ് നൽകിയത്. അത് തികച്ചും അസാധാരണമായിരുന്നു. ഇങ്ങനെയൊരു സന്തോഷകരമായ സ്വീകരണം ഞാൻ കണ്ടിട്ടില്ല. ഇങ്ങനെയൊരു സ്വീകരണം ലോകത്തെവിടെയും എനിക്ക് ലഭിച്ചിട്ടില്ല. നിങ്ങളുടെ സംസ്ഥാനം (മോദിയുടെ) ആദ്യമായി കണ്ടതില്‍ സന്തോഷം‍"- ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്നു രാവിലെ പറഞ്ഞു.

ഇന്ത്യ-ബ്രിട്ടണ്‍ സ്വതന്ത്ര വ്യാപാരകരാർ ഈ വർഷം

ഇന്ത്യ-ബ്രിട്ടണ്‍ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷം അവസാനത്തോടെ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര - പ്രതിരോധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ ധാരണയായി. ആറ് സുപ്രധാന കരാറുകളിലാണ് ഇന്ത്യയും ബ്രിട്ടണും ഒപ്പുവെച്ചത്.

വ്യാപാര മേഖലയിലും പ്രതിരോധ രംഗത്തും ബ്രിട്ടണുമായി സഹകരണം ആഗ്രഹിക്കുന്നുവെന്ന് ഉഭയകക്ഷി ചർച്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സ്വേച്ഛാധിപത്യ ശക്തികൾ ഒരുമിക്കുന്ന കാലത്ത് ഇന്ത്യയും ബ്രിട്ടണും തമ്മിൽ ആഴത്തിൽ ബന്ധമുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. വ്യാപാര രംഗത്ത് ഇന്ത്യയോട് തുറന്ന നയം സ്വീകരിക്കും. യുദ്ധവിമാനങ്ങളുടെ നിർമാണത്തിൽ ഇന്ത്യയെ ബ്രിട്ടൻ സഹായിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

റഷ്യ-യുക്രൈൻ സംഘർഷം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ചർച്ചയിൽ ആവർത്തിച്ച പ്രധാനമന്ത്രി, അഫ്ഗാൻ മണ്ണ് തീവ്രവാദത്തിന് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഊർജം ,വാക്സിൻ ഉത്പാദനം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

Summary- UK Prime Minister Boris Johnson, on a two-day visit to India, thanked Prime Minister Narendra Modi on Friday for the grand welcome a day ago in the latter's home state of Gujarat.

TAGS :

Next Story