Quantcast

കുനോയില്‍ ഒരു ചീറ്റ കൂടി ചത്തു; 5 മാസത്തിനിടെ ചത്തത് 9 എണ്ണം

ധാത്രി എന്ന പെൺ ചീറ്റയാണ് ചത്തത്

MediaOne Logo

Web Desk

  • Published:

    2 Aug 2023 9:37 AM GMT

Female cheetah found dead in Madhya Pradesh Kuno National Park
X

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു. ധാത്രി എന്ന പെൺ ചീറ്റയാണ് ചത്തത്. അഞ്ചു മാസത്തിനുള്ളില്‍ കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം ഒമ്പതായി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും 20 ചീറ്റകളെയാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ കൊണ്ടുവന്നത്. മൂന്ന് കുഞ്ഞുങ്ങളടക്കം 9 എണ്ണമാണ് അഞ്ചു മാസത്തിനിടെ ചത്തത്.

രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയാണ് പ്രൊജക്ട് ചീറ്റ. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 ചീറ്റകളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെത്തിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത്രയും ചീറ്റകള്‍ ചത്തത്‌ ഗുരുതര വീഴ്ചയാണെന്ന് സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.

മൃഗങ്ങള്‍ക്കിടയിലെ പോര്, രോഗങ്ങള്‍, മുറിവുകള്‍ എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് ചീറ്റകള്‍ ചത്തതെന്നാണ് വിലയിരുത്തല്‍. ചീറ്റകളിൽ റേഡിയോ കോളർ ഉപയോഗിക്കുന്നതിനെച്ചൊല്ലിയും തർക്കമുണ്ട്. മൃഗങ്ങളെ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഈ കോളറുകൾ മഴക്കാലത്ത് സ്ഥിരമായ നനവ് കാരണം ചർമത്തിൽ അണുബാധയ്ക്ക് കാരണമാകുമെന്ന് ചില വിദഗ്ധർ പറയുന്നു.

Summary- A female cheetah Dhatri was found dead in Madhya Pradesh’s Kuno National Park on Wednesday morning. Officials are conducting a post-mortem to ascertain the cause of death.

TAGS :

Next Story