Quantcast

പഞ്ചാബിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഉടൻ: നവജോത് സിങ് സിദ്ദു

കേന്ദ്രത്തിനെതിരെ കർഷകരോഷം ഇരമ്പിയ പഞ്ചാബിൽ ഭരണം നിലനിർത്തുക എന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയാകും

MediaOne Logo

Web Desk

  • Updated:

    2022-01-09 16:35:01.0

Published:

9 Jan 2022 4:23 PM GMT

പഞ്ചാബിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഉടൻ: നവജോത് സിങ് സിദ്ദു
X

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പഞ്ചാബിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക ഉടൻ പുറത്തുവിടുമെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജോത് സിങ് സിദ്ദു. ഇന്നലെ ഇലക്ഷൻ കമ്മീഷൻ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപച്ചതിനു പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രസതാവന. പഞ്ചാബ് കോൺഗ്രസിൽ സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും പട്ടിക പുറത്തു വിടുക. എല്ലായ്‌പ്പോഴും അവസാന സമയത്താണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതെന്നും സിദ്ദു വ്യക്തമാക്കി.

കേന്ദ്രത്തിനെതിരെ കർഷകരോഷം ഇരമ്പിയ പഞ്ചാബിൽ ഭരണം നിലനിർത്തുക എന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയാകും. അതേസമയം പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ് പഞ്ചാബിൽ അധികാരത്തിലുള്ള കോൺഗ്രസിനെ കുഴക്കുന്നത്. ക്യാപ്റ്റൻ അമരേന്ദർ സിംങ് പുതിയ പാർട്ടി പ്രഖ്യാപിച്ചത് കോൺഗ്രസിന് വെല്ലുവിളിയാണ്. പഞ്ചാബ് കോൺഗ്രസിലെ വിഭാഗീയത ആംആദ്മി പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് സൂചന. ഗോവയിൽ ആംആദ്മി പാർട്ടിയുണ്ടാക്കിയ സ്വാധീനം ബിജെപിയ്ക്കും കോൺഗ്രസിനും തലവേദനയാണ്. മണിപ്പൂർ,ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളും വാശിയോടെയാണ് ബിജെപിയും കോൺഗ്രസും കാണുന്നത്. നിലവിൽ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് ഒഴികെയുള്ള നാല് സംസ്ഥാനങ്ങളിൽ ബിജെപിയാണ് അധികാരത്തിലുള്ളത്.

TAGS :

Next Story