Quantcast

സുരക്ഷാ ഭീഷണി: ചാറ്റ് ജിപിടി ,ഡീപ്‌സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം

ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്‌സീക്കിൻ്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    6 Feb 2025 9:14 AM

Published:

6 Feb 2025 7:06 AM

സുരക്ഷാ ഭീഷണി: ചാറ്റ് ജിപിടി ,ഡീപ്‌സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്; നിർദ്ദേശവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം
X

ന്യൂ ഡൽഹി: ഔദ്യോഗിക ആവശ്യങ്ങൾക്ക് ചാറ്റ് ജിപിടി ഡീപ്സീക്ക് തുടങ്ങിയ എഐ ടൂളുകള്‍ ഉപയോഗിക്കുന്നതിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയാതായി റിപ്പോർട്ട്. സർക്കാർ രേഖകളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം ഉയർത്തുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് നിർദ്ദേശം.

ഔദ്യോഗിക ആവശ്യങ്ങൾക്ക് എഐ ടൂളുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും രഹസ്യ സ്വഭാവമുള്ള സർക്കാർ രേഖകളും ഡാറ്റകളും സൂക്ഷിക്കേണ്ടത് ജീവനക്കാരുടെ കടമയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജനുവരി 29നാണ് നോട്ടീസ് പുറത്തിറക്കിയത്.

ഡാറ്റകളുടെ സുരക്ഷാ അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്‌സീക്കിൻ്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് ഇത്തരമൊരു മുന്നറിയിപ്പ് കേന്ദ്ര ധനകാര്യ മന്ത്രാലയം നൽകുന്നത്.

TAGS :

Next Story