Quantcast

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലേക്ക് പുറപ്പെട്ടു

MediaOne Logo

Web Desk

  • Published:

    12 Jun 2024 5:59 PM GMT

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
X

കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതം നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കുവൈത്തിലേക്ക് പോകും. അപകടത്തിൽപ്പെട്ടതിൽ കൂടുതൽ പേരും കേരളത്തിലും ദക്ഷിണേന്ത്യയിലും നിന്നുള്ളവരാണ്. അപകടത്തിൽപ്പെട്ട ജനങ്ങൾക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു. ആശുപത്രിയിൽ ഉള്ളവരിൽ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു.

കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്രമന്ത്രി ജോർജ് കുര്യനും പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കും. എത്ര മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിച്ച വിവരം ലഭിച്ചിട്ടില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.

TAGS :

Next Story