Quantcast

ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് തീപ്പിടിത്തം

കഴിഞ്ഞ ദിവസം ഡൽഹിയിലെ ഇൻകം ടാക്‌സ് ഓഫിസിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു ജീവനക്കാരൻ മരിക്കുകയും ഏഴുപേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    16 May 2024 4:14 PM GMT

ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് തീപ്പിടിത്തം
X

ന്യൂഡൽഹി: ബി.ജെ.പി ഡൽഹി ഘടകം ആസ്ഥാനത്ത് തീപ്പിടിത്തം. ഇന്ന് വൈകീട്ട് പണ്ഡിറ്റ് പന്ത് മാർഗിലെ ഓഫിസിലാണു തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

വൈകീട്ട് 4.25ഓടെയാണ് ഡൽഹി അഗ്നിശമന സേനാ(ഡി.എഫ്.എസ്) ഓഫിസിൽ ബി.ജെ.പി ഓഫിസിലെ തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചത്. ഉടൻ മൂന്ന് ഫയർഫോഴ്‌സ് വാഹനങ്ങൾ സ്ഥലത്തെത്തി. മിനിറ്റുകൾ കൊണ്ടുതന്നെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

വൈദ്യുതി മീറ്റർ ബോക്‌സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനിടയാക്കിയതെന്ന് ബി.ജെ.പി വാർത്താ കുറിപ്പിൽ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡി.എഫ്.എസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സെൻട്രൽ ഡൽഹിയിലെ ഐ.ടി.ഒയിലുള്ള ഇൻകം ടാക്‌സ് ഓഫിസിൽ വൻ തീപിടിത്തമുണ്ടായിരുന്നു. സംഭവത്തിൽ 46കാരനായ ഐ.ടി ജീവനക്കാരൻ പൊള്ളലേറ്റു മരിക്കുകയും ഏഴുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. 21 ഫയർഫോഴ്‌സ് വാഹനങ്ങളെത്തിയാണ് തീയണച്ചത്.

Summary: Fire breaks out at Delhi BJP office, no casualty reported

TAGS :

Next Story