Quantcast

48 മണിക്കൂറിനുള്ളിൽ രണ്ട് തീപിടിത്തം; ഗുരുഗ്രാം ചേരിയിൽ 50 ലധികം കുടിലുകൾ കത്തിനശിച്ചു

തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 200 ഓളം കുടിലുകളാണ് കത്തിപ്പോയത്

MediaOne Logo

Web Desk

  • Published:

    12 Jan 2023 5:05 AM GMT

fire breaks Gurugram slum,gurugram slum fire,gurugram slum area fire,gurugram fire news today,major fire breaks out in gurugram slums,fire in gurugram sector 49,
X

ഗുരുഗ്രാം തീപിടിത്തം

ഗുരുഗ്രാം: ബാദ്ഷാപൂരിലെ സെക്ടർ 66ലെ ചേരിയിലുണ്ടായ തീപിടിത്തത്തിൽ 50 ലധികം കുടിലുകൾ കത്തി നശിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചേരിയിലുണ്ടായ രണ്ടാമത്തെ തീപിടിത്തമാണ് ഇത്. ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ആളപായങ്ങളുണ്ടായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ചയും ഇതേ ചേരിയിൽ തീപിടിത്തമുണ്ടായിരുന്നു. സെക്ടർ 49ലുണ്ടായ തീപിടിത്തത്തിൽ 200-ലധികം കുടിലുകളാണ് കത്തിനശിച്ചത്. തുടർന്ന് 600-ലധികം താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനാലാണ് ഇന്നലെയുണ്ടായ തീപിടിത്തത്തിൽ ആളപായമുണ്ടാകാതിരുന്നത്.

ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് തീപിടുത്തത്തെക്കുറിച്ച് ഫയർ സ്റ്റേഷനിൽ വിവരം ലഭിച്ചത്. ഏഴ് ഫയർ എഞ്ചിനുകള്‍ ഉടൻ സംഭവസ്ഥലത്തേക്ക് എത്തി. രണ്ടുമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. 50 ഓളം കുടിലുകൾ നശിച്ചെങ്കിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അഗ്‌നിശമന ഉദ്യോഗസ്ഥനായ നരേന്ദർ കുമാർ പറഞ്ഞു.

ബാദ്ഷാപൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും സിവിൽ ഡിഫൻസ് ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ദിവസക്കൂലിക്കാരുടെയും ഓട്ടോറിക്ഷാ ഡ്രൈവർമാരുടെയും കുടിലുകളാണ് കത്തി നശിച്ചത്. ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. വീട് നഷ്ടപ്പെട്ടവർക്കായി താൽക്കാലിക ടെന്റുകളും ഭക്ഷണവും വെള്ളവും ഒരുക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച, ഒരു കുടിലിൽ പാചകം ചെയ്യുന്നതിനിടെ പടർന്ന തീയിൽ നിന്നാണ് 200 ഓളം കുടിലുകൾ കത്തിനശിച്ചത്. മറ്റ് കുടിലുകളിലെയും സിലിണ്ടറുകളും പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്തു. എന്നാൽ തക്കസമയത്ത് ആളുകളെ ഒഴിപ്പിക്കാനായതാണ് വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചത്.

TAGS :

Next Story