തെലങ്കാനയിൽ പുതിയ സെക്രട്ടേറിയേറ്റ് കെട്ടിടത്തിൽ തീപിടിത്തം
ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഹൈദരാബാദ്: തെലങ്കാനയിൽ നിർമ്മാണം പുരോഗമിക്കുന്ന സെക്രട്ടേറിയേറ്റ് കെട്ടിടത്തിൽ തീപിടിത്തം. പുലർച്ചെ 3 മണിക്കാണ് കെട്ടിടത്തിന് തീ പിടിച്ചത്. മരപ്പണികൾക്ക് എത്തിച്ച തടികളിലേക്ക് തീ പടരുകയായിരുന്നു. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
11 ഫയർ എഞ്ചിനുകൾ ഉപയോഗിച്ച് 5 മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ ജന്മദിനമായ ഫെബ്രുവരി 17 ന് 616 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Next Story
Adjust Story Font
16