Quantcast

ഡൽഹിയിൽ താജ് എക്സ്പ്രസിൽ തീപിടിത്തം; നാല് കോച്ചുകൾ കത്തി നശിച്ചു

അപകടത്തിൽ ആർക്കും പരിക്കില്ല

MediaOne Logo

Web Desk

  • Published:

    3 Jun 2024 12:18 PM GMT

ഡൽഹിയിൽ താജ് എക്സ്പ്രസിൽ തീപിടിത്തം; നാല് കോച്ചുകൾ കത്തി നശിച്ചു
X

ഡൽഹി: ഡൽഹിയിൽ ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ നാല് കോച്ചുകൾ കത്തി നശിച്ചു. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 12280 താജ് എക്‌സ്‌പ്രസിലാണ് തീപിടിത്തമുണ്ടായത്. തെക്കുകിഴക്കൻ ഡൽഹിയിലെ സരിതാ വിഹാറിൽ തിങ്കളാഴ്ച വൈകീട്ട് 4.24 നായിരുന്നു സംഭവം.

തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഡൽഹി ഫയർ സർവീസസ് (DFS) ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായി എട്ട് അ​ഗ്നിശമനാ യുണിറ്റുകളെ നിയോ​ഗിച്ചിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്താണ് അപകട കാരണമെന്നത് വിശദമായ അന്വേഷണത്തിനു ശേഷമെ വ്യക്തമാകുകയുള്ളു എന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

TAGS :

Next Story