മണിപ്പൂരില്‍ വീണ്ടും ആക്രമണം; ഹൈവേയില്‍ എണ്ണ ടാങ്കറുകള്‍ക്ക് നേരെ വെടിവെപ്പ്
ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷാനടപടികൾ ശക്തമാക്കും
ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍-ജിരിബാം ആളുകള്‍. ചൊവ്വാഴ്ച 10:30 ന് ഇംഫാലില്‍ നിന്ന് 160 കിലോമീറ്റര്‍ അപ്പുറമുള്ള തമെങ്‌ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്ക്കും ഇടയില്‍ NH-37ന് സമീപമാണ് സംഭവം. ചരക്ക് ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും നേരെ ആയുധധാരികളായ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് എല്‍.പി.ജി ഉള്‍പ്പടെ നാല് ഇന്ധന ട്രക്കുകള്‍ ഇടിക്കുകയും ചെയ്തു. ആക്രമണത്തെ തുടര്‍ന്ന് സ്ഥലത്ത് കൂടുതൽ സുരക്ഷാനടപടികൾ ശക്തമാക്കും.
ട്രക്ക് ഡ്രൈവറിലൊരാള്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കഴിഞ്ഞ 10 മാസമായി NH-37 ഉപയോഗിക്കാതെയാണ് സാധനങ്ങള്‍ എത്തിച്ചിരുന്നത്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ കണ്ടെത്തിയിട്ടില്ല. ആക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. കലാപത്തിന് ശേഷം സംസ്ഥാനത്ത് നിരന്തരം ആക്രമ സംഭവങ്ങളാണ് അറങ്ങേറുന്നത്.
അതേസമയം, സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ഇന്ധനം വാങ്ങാനായി ആളുകളുടെ തിരക്കാണ്.
Adjust Story Font
16