Quantcast

ജമ്മു കശ്മീരിൽ ബസിന് നേരെ വെടിവെയ്പ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു

തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    9 Jun 2024 2:39 PM GMT

Firing on a bus in Jammu and Kashmir; Three people were killed
X

ലഡാക്ക്: ജമ്മു കശ്മീരിൽ ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിയാസി ജില്ലയിലെ ഒരു ദേവാലയത്തിൽ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്.

ശിവ്ഖോഡ ക്ഷേത്രത്തിൽ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് ഭീകരർ ആക്രമിച്ചത്. രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നതും ഇതേ ഭീകരസംഘമാണെന്ന് പെലീസ് വൃത്തങ്ങൾ അറിയിച്ചു.

ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

TAGS :

Next Story