Quantcast

അസമിൽ മണ്ഡല പുനർനിർണയമെന്ന ബി.ജെ.പി തന്ത്രത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ്

മുസ്‌ലിം, ആദിവാസി, ബോഡോ വിഭാഗക്കാരെയാണ് മണ്ഡല പുനർനിർണയം കാര്യമായി ബാധിച്ചത്.

MediaOne Logo

Web Desk

  • Published:

    6 May 2024 1:12 AM GMT

First election after delimitation in Assam
X

ന്യൂഡൽഹി: അസമിലെ മണ്ഡല പുനർനിർണയമെന്ന ബി.ജെ.പി തന്ത്രത്തിന് ശേഷം നടക്കുന്ന ആദ്യ ലോകസഭാ തെരഞ്ഞെടുപ്പാണിത്. പുനർനിർണയത്തിനു ശേഷം പാർലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പഴയപോലെ 14ഉം 126ഉം ആണെങ്കിലും മണ്ഡല അതിർത്തികൾ, ജനസംഖ്യാ രീതി, പ്രാദേശിക അധികാരം തുടങ്ങിയവയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്.

മുസ്‌ലിം, ആദിവാസി, ബോഡോ വിഭാഗക്കാരെയാണ് മണ്ഡല പുനർനിർണയം കാര്യമായി ബാധിച്ചത്. 2019ൽ കോൺഗ്രസ് വിജയിച്ച ബാർപേട്ട, കാലിബോർ, നഗാവോൺ മണ്ഡലങ്ങൾ പൂർണമായും പൊളിച്ചെഴുതിക്കഴിഞ്ഞു. ബാർപേട്ടയിൽ 70 ശതമാനം വരുന്ന മുസ്‌ലിം ജനസംഖ്യയുള്ള മേഖലകൾ ദുബ്രി മണ്ഡലത്തിലേക്ക് മാറ്റി. പകരം നാൽബാരി, ബൊവാനിപൂർ, സോർബോഗ് മണ്ഡലങ്ങളാണ് കൂട്ടിച്ചേർത്തത്. ഇതാവട്ടെ 'അസമീസ്' സംസാരിക്കുന്നവരുടെ കോട്ടയാണ്. ബി.ജെ.പി-എ.ജി.പി സഖ്യത്തിന്റെ വോട്ട് ബാങ്ക് കൂടിയാണ് ഇത്. ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിനും എ.ഐ.യു.ഡി.എഫിനുമായി വിഭജിക്കപ്പെട്ടാൽ ബി.ജെ.പിക്ക് ജയിച്ചു കയറാവുന്ന രീതിയിലാണ് മണ്ഡലം വെട്ടിമുറിച്ചിരിക്കുന്നത്. എ.ഐ.യു.ഡി.എഫ് നേതാവും നിലവിലെ എം.പിയുമായ ബദറുദ്ദിൻ അജ്മലിന്റെ ശക്തി കേന്ദ്രമായ ദുബ്രിയിൽ മണ്ഡല പുനർനിർണയത്തോടെ മത്സരം കോൺഗ്രസും എ.ഐ.യു.ഡി.എഫും തമ്മിലായി.

TAGS :

Next Story