Quantcast

'ഗവർണർക്കും മുഖ്യമന്ത്രിക്കും മുകളിൽ ആർ.എസ്.എസ് മേധാവി'; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണക്കത്ത് പുറത്ത്

ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്

MediaOne Logo

Web Desk

  • Published:

    4 Jan 2024 1:41 PM

First look of Ayodhya Ram Mandir invitation card for the consecration ceremony
X

അയോധ്യ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണക്കത്ത് പുറത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്, യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമ ജന്മഭൂമി തീർഥ ക്ഷേത്ര പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുടെ പേരുകളാണ് ഔദ്യോഗിക പരിപാടിയിലുള്ളത്.

ഇതിൽ പ്രധാനമന്ത്രിക്ക് തൊട്ടുതാഴെ ഗവർണർക്കും മുഖ്യമന്ത്രിക്കും മുകളിലാണ് ആർ.എസ്.എസ് മേധാവിയുടെ പേര് നൽകിയിരിക്കുന്നത്. ഔദ്യോഗിക പ്രോട്ടോകോൾ പ്രകാരം പ്രധാനമന്ത്രിക്ക് തൊട്ടുതാഴെ നാലാമത് ഗവർണർമാരാണ്. മുഖ്യമന്ത്രിമാർക്കും പ്രോട്ടോകോൾ പ്രകാരം മുൻഗണനയുണ്ട്. എന്നാൽ ഇത് മറികടന്നാണ് ആർ.എസ്.എസ് മേധാവിയുടെ പേര് രണ്ടാമതായി നൽകിയിരിക്കുന്നത്. ജനുവരി 22-നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്.


TAGS :

Next Story